ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണിക്ക് കേസ് നടത്താന്‍ 5 ലക്ഷം രൂപ നല്‍കിയത് ആരാണ്..? ശബരിമല വിഷയത്തില്‍ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് അനുകൂലമല്ലാത്ത വിധിയാണ് വരുന്നതെങ്കില്‍ ഇനി സമരത്തിന് ഇറങ്ങുന്നത് ഞങ്ങളായിരിക്കും..! സ്വാമി അയ്യപ്പദാസ്

ചെറുകോല്‍പ്പുഴ: സുപ്രീം കോടതി വിധി വരു്‌നതിനായി കാത്തിരിക്കുക
യണ് വിശ്വാസസമൂഹം. ശബരിമല വിഷയത്തില്‍ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് അനുകൂലമല്ലാത്ത വിധിയാണ് വരുന്നതെങ്കില്‍ ഇനി സമരമുഖത്തേക്ക് ഇറങ്ങുന്നത് സന്യാസി സമൂഹമായിരിക്കുമെന്നും. ഭാരതത്തിന്റെ തത്വചിന്തകളെ തച്ചുടയ്ക്കാനുള്ള ശ്രമങ്ങളാണ് സകലയിടത്തും നടക്കുന്നതെന്നും അയ്യപ്പസേവാസമാജം ദേശീയ ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് വ്യക്തമാക്കി.

അതേസമയം ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണിക്ക് കേസ് നടത്താന്‍ 5 ലക്ഷം രൂപ നല്‍കിയത് ആരാണെന്നും സുപ്രീം കോടതിയില്‍ കേരള സര്‍ക്കാരിന്റെ ‘സ്‌പോണ്‍സേഡ് പ്രോഗ്രാ’മാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മാതേരമല്ല ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ വിശ്വാസികള്‍ പീഡനത്തിന് വിധേയരാകുകയാണ്. എല്ലാം തുറന്നു പറയാനുള്ള ആര്‍ജവം നേടി നാം സനാതന ധര്‍മികളാകണം. ഇല്ലെങ്കില്‍ സനാതന സംസ്‌കാരത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് ക്ഷതം സംഭവിക്കും. ഭാരത സംസ്‌കാരത്തില്‍ ഊറ്റം കൊള്ളുമ്പോഴും ധര്‍മസമരത്തിനു കൂടി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അയ്യപ്പഭക്തരുടെ ആചാരങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കാനല്ലെങ്കില്‍ പിന്നെ ദേവസ്വം ബോര്‍ഡ് എന്തിനെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് പിജി ശശികുമാരവര്‍മ ചോദിച്ചു. അയ്യപ്പഭക്തരെ സംരക്ഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയോ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുകയോ ചെയ്യണം. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് നാമജപ യജ്ഞത്തില്‍ പങ്കാളികളാകാന്‍ കൊട്ടാരത്തെ പ്രേരിപ്പിച്ചത് അയ്യപ്പന്റെ പേരില്‍ നിലനില്‍ക്കുന്ന ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ആഗ്രഹമാണെന്നും ശശികുമാരവര്‍മ്മ ചൂണ്ടികാണിച്ചു.

Exit mobile version