പ്രശസ്തിക്ക് വേണ്ടിയാണോ സേവന പ്രവര്‍ത്തനം നടത്തുന്നതെന്ന പരാമര്‍ശം; ഹൈക്കോടതി സിംഗിള്‍ബഞ്ചിനെതിരെ പരാതിയുമായി ചിറ്റിലപ്പിള്ളി

കൊച്ചി: പ്രശസ്തിക്ക് വേണ്ടിയാണോ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന ഹൈക്കോടതി ജഡ്ജിയുടെ പരമാര്‍ശത്തിനെതിരെ പരാതിയുമായി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. സിംഗിള്‍ബഞ്ച് പരാമര്‍ശം മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിനും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ചിറ്റിലപ്പള്ളി കത്തയച്ചു.

പ്രശസ്തിക്കുവേണ്ടിയല്ല സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും, തന്റെ സ്ഥാപനത്തിന്‍ നിന്ന് അപകടത്തില്‍പെട്ട് പരിക്കേറ്റയാള്‍ക്ക് ചികിത്സാചിലവിന്റെ 60 ശതമാനം തുകയും കൂടുതല്‍ സഹായവും നേരത്തെ നല്‍കിയിരുന്നുവെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറയുന്നു

വണ്ടര്‍ ലാ അമ്യൂസ്‌മെന്റ് റൈഡില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ നഷ്ട പരിഹാരം തേടി വിജേഷ് വിജയന്‍ എന്ന യുവാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു ചിറ്റിലപ്പിള്ളിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്. എത്ര പണമുണ്ടായാലും മുകളിലേക്ക് കൊണ്ട് പോകാന്‍ കഴിയില്ല. ചെറിയ സഹായം ചെയ്തിട്ട് പബ്ലിസിറ്റി കൊടുക്കുന്നത് പ്രശസ്തിക്കുവേണ്ടിയാണോ എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചിരുന്നു.ഇതിനെതിരെയാണ് ചിറ്റിലപ്പിള്ളി രംഗത്ത് വന്നിരിക്കുന്നത്.

Exit mobile version