ആലപ്പുഴയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുപതോളം വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു; സാമൂഹ്യവിരുദ്ധരെന്ന് സൂചന

സാമൂഹ്യവിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ആലപ്പുഴ: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുപതോളം വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. തീരദേശ പാതയില്‍ വാടയ്ക്കല്‍ മുതല്‍ മാളിക മുക്ക് വരെയുള്ള റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളും, ഓട്ടോകളും ട്രാവലറുകളുമാണ് നശിപ്പിച്ചത്.

രാത്രി ഒന്നരയ്ക്ക് ശേഷം പിക്കപ്പ് വാനിലെത്തിയ സംഘം വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് പ്രദേശത്ത് സ്ഥാപിച്ചിരുന്ന ക്യാമറാദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. എന്നാല്‍ പിക്കപ്പ് വാനിന്റെ ലൈറ്റ് ഓഫ് ചെയ്തതിനാലും പ്രദേശത്ത് ഇരുട്ടായിരുന്നതിനാലും ദൃശ്യങ്ങള്‍ അവ്യക്തമാണ്.

സാമൂഹ്യവിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version