തൃശ്ശൂര്‍ എടിഎം കവര്‍ച്ച ശ്രമം; രണ്ട് പ്രതികള്‍ അറസ്റ്റില്‍; മോഷണം കണ്ടുപഠിച്ചത് യൂട്യൂബില്‍ നിന്നെന്ന് പ്രതികള്‍

എടിഎം തകര്‍ത്ത് കവര്‍ച നടത്താന്‍ ശ്രമിച്ച ഇവരെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്

തൃശൂര്‍ : തൃശ്ശൂര്‍ കിഴക്കുംപാട്ടുകരയില്‍ എടിഎം കവര്‍ച്ചാ ശ്രമം നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. മെഹറൂഫ്, സനീഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തൃശൂര്‍ കാളത്തോട് നിന്നുമാണ് കാസര്‍ഗോഡ് സ്വദേശികളായ ഇവരെ പിടികൂടിയത്.

എടിഎം തകര്‍ത്ത് കവര്‍ച നടത്താന്‍ ശ്രമിച്ച ഇവരെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ് വിശദമാക്കി. മോഷണം പഠിച്ചത് യുട്യൂബില്‍ നിന്നുമാണെന്ന് പ്രതികള്‍ പൊലീസിനോട് വിശദമാക്കി. തൃശൂരില്‍ പഴം വില്‍പനക്കാരാണ് അറസ്റ്റിലായവര്‍.

കഴിഞ്ഞ ദിവസം കാനറാ ബാങ്കിന്റെ എടിഎം തകര്‍ത്ത് പണം തട്ടാനുള്ള ശ്രമം നടന്നിരുന്നു. രാവിലെ എടിഎം കൗണ്ടര്‍ വൃത്തിയാക്കാന്‍ ജീവനക്കാരെത്തിയപ്പോള്‍ എടിഎമ്മിന്റെ ചില ഭാഗങ്ങള്‍ പൊളിക്കാന്‍ ശ്രമിച്ചത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അഞ്ച് ലക്ഷം രൂപ എടിഎമ്മില്‍ ഉണ്ടായിരുന്നെന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Exit mobile version