ശബരിമല വരുമാനത്തില്‍ കണ്ണുംനട്ട് ഇരിക്കുന്നവരല്ല കൊട്ടാരം പ്രതിനിധികള്‍; മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രാജകുടുംബാഗം

തിരുവനന്തപുരം: ശബരിമല വരുമാനത്തില്‍ കണ്ണുംനട്ട് ഇരിക്കുന്നവരല്ല കൊട്ടാരം പ്രതിനിധികളെന്നും കൊട്ടാരത്തിന് ക്ഷേത്രവുമായുള്ള ബന്ധം അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ലെന്നും രാജകുടുംബാംഗം ശശികുമാര വര്‍മ്മ വ്യക്തമാക്കി. അതോടൊപ്പം ക്ഷേത്രം ഭക്തരുടേതാണെന്നും മേല്‍ക്കൊയ്മ അധികാരമാണ് ദേവസ്വം ബോര്‍ഡിന് ഉളളതെന്നും ശശികുമാര വര്‍മ്മ കൂട്ടിച്ചേര്‍ത്തു.

ക്ഷേത്രം സ്വന്തം സ്വത്തല്ലെന്ന് തന്ത്രി മനസിലാക്കിയാല്‍ നല്ലതെന്നും ദേവസ്വം ബോര്‍ഡിനാണ് ക്ഷേത്രങ്ങളുടെ അവകാശമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പത്തനംതിട്ടയില്‍ എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിച്ചിരുന്നു. അതോടൊപ്പം മുഖ്യമന്ത്രി തന്ത്രി കുടുംബത്തെയും രാജകുടുംബത്തെയും വിമര്‍ശിച്ചിരുന്നു. ഇതിനു മറുപടി നല്‍കുകയായിരുന്നു ശശികുമാര വര്‍മ്മ.

Exit mobile version