സമരത്തിന് വേണ്ടി നല്‍കാന്‍ ശരീരം മാത്രമാണുള്ളത്, ബാക്കി പൊതുസമൂഹം തീരുമാനിക്കട്ടെ; ദയാഭായി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്

തിരുവനന്തപുരം: സമരത്തിന് വേണ്ടി നല്‍കാന്‍ തന്റെ ശരീരം മാത്രമാണുള്ളതെന്നും ബാക്കി പൊതുസമൂഹം തീരുമാനിക്കട്ടെയെന്നും സാമൂഹിക പ്രവര്‍ത്തക ദയാഭായി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ സംസ്ഥാന സര്‍ക്കാരുമായി ഇവര്‍ ചര്‍ച്ച നടത്തിയിരുന്നു.

എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടു. അര്‍ഹരായവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് വരെ സമരം ശക്തമായി തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്. ദയാഭായിയുടെ നേതൃത്വത്തില്‍ 30 പേരാണ് തലസ്ഥാനത്ത് സമരം നടത്തുന്നത്.

Exit mobile version