എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തുന്ന അനിശ്ചിതകാല പട്ടിണി സമരം ആരംഭിച്ചു

പ്രായം തടസ്സമല്ല, നീതി ലഭിക്കുന്നത് വരെ നിരാഹാരസമരം തുടരുമെന്നും ദയാഭായി പറഞ്ഞു

തിരുവനന്തപുരം: കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തുന്ന അനിശ്ചിതകാല പട്ടിണി സമരം ആരംഭിച്ചു. എന്‍ഡോസള്‍ഫാന്‍ ബാധിച്ച കുഞ്ഞുങ്ങളുടെ അമ്മമാരടക്കം 30 പേരടങ്ങുന്ന ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മുന്നിലാണ് പട്ടിണി സമരം ആരംഭിച്ചത്. പ്രായം തടസ്സമല്ല, നീതി ലഭിക്കുന്നത് വരെ നിരാഹാരസമരം തുടരുമെന്നും ദയാഭായി പറഞ്ഞു.

ഇതിന് മുന്നേ സെക്രട്ടറേയറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ സമരം മാറ്റിവെക്കുകയായിരുന്നു.

മുഴുവന്‍ ദുതിതബാധിതരേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീംകോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവര്‍ക്കും വിതരണം ചെയ്യുക, കടം എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക എന്നി ലക്ഷ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

 

Exit mobile version