ഹിന്ദുമഹാസഭയുടെ പ്രവൃത്തി നീചകൃത്യം; നിയമസഭ ഒന്നടങ്കം അപലപിച്ചു

രാഷ്ട്രപിതാവിന്റെ ചിത്രത്തില്‍ 3 തവണ നിറയൊഴിച്ചത് നീചമാണെന്നും പതിപക്ഷ നേതാവിന്റെ അഭിപ്രായത്തോട് യോജിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം: ഗാന്ധിജിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി ചിത്രത്തിനു നേരെ ഹിന്ദുമഹാസഭ പ്രതീകാത്മകമായി നിറയൊഴിച്ച സംഭവത്തെ നിയമസഭ അപലപിച്ചു. സംഭവത്തെ സഭ അപലപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സഭയില്‍ ആവശ്യപ്പെട്ടത്. രാഷ്ട്രപിതാവിന്റെ ചിത്രത്തില്‍ 3 തവണ നിറയൊഴിച്ചത് നീചമാണെന്നും പതിപക്ഷ നേതാവിന്റെ അഭിപ്രായത്തോട് യോജിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. തുടര്‍ന്ന ഹിന്ദു മഹാ സഭയുടെ നീചകൃത്ത്യത്തിന് കേരള നിയമസഭ ഒന്നടങ്കം അപലപിച്ചു.

Exit mobile version