ദൈവമേ… ഈ പാപികളോട് ഒരിക്കലും പൊറുക്കരുതെ! ഗാന്ധിജിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്ത ഹിന്ദുമഹാസഭയ്‌ക്കെതിരെ പ്രതിഷേധമറിയിച്ച് കവി കെ സച്ചിദാനന്ദന്‍

കൊച്ചി: മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധി വധം പുനരാവിഷ്‌കരിച്ച് അദ്ദേഹത്തിന്റെ കോലത്തിന് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത ഹിന്ദു മഹാസഭയുടെ നടപടിയില്‍ പ്രതിഷേധമറിയിച്ച് കവി കെ സച്ചിദാനന്ദന്‍ രംഗത്ത്.

‘ദൈവമേ, ദൈവമേ… ഈ പാപികളോട് ഒരിക്കലും പൊറുക്കരുതെ!’ എന്ന് കെ സച്ചിദാനന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിയുടെ കോലത്തിന് നേരെ അലിഗഢില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിജിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്തത്.

വെടിയുതിര്‍ത്ത് ഗാന്ധിജിയുടെ മരണം പ്രതീകാത്മകമായി പുനരാവിഷ്‌കരിക്കുകയായിരുന്നു. ഗാന്ധിജിയുടെ കോലത്തില്‍ രക്തപ്പാടുകളും സൃഷ്ടിച്ചിരുന്നു. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് പ്രതിഷേധം രൂക്ഷമാവുകയാണ്.

Exit mobile version