എന്തുകൊണ്ട് നാം രാഹുല്‍ ഈശ്വറിനെ വെറുക്കുന്നു, എതിര്‍ക്കുന്നു ? രാഹുല്‍ ഈശ്വറിന് വേണ്ടി പ്രചരണം പ്രചരണം നടത്തുന്ന അയാളുടെ ഭാര്യയും, ഒപ്പമുള്ള ചാണകങ്ങളും അറിയാന്‍ …;  ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ പറയുന്നു

സൈക്കോളജി പഠിച്ചതുകൊണ്ട് രാഹുലിന് ആളുകളുടെ പള്‍സറിയാമെന്നും അദ്ദേഹം പറയുന്നു.

തിരുവനന്തപുരം: ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ രാഹുല്‍ ഈശ്വരനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് രംഗത്ത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് എന്തുകൊണ്ട് നാം രാഹുല്‍ ഈശ്വറിനെ വെറുക്കുന്നു, എതിര്‍ക്കുന്നു ? രാഹുല്‍ ഈശ്വറിന് വേണ്ടി പ്രചരണം നടത്തുന്ന അയാളുടെ ഭാര്യയും, ഒപ്പമുള്ള ചാണകങ്ങളും അറിയാന്‍ എന്ന തലക്കെട്ടോടുകൂടിയാണ് ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ രാഹുല്‍ ഈശ്വറിനെപ്പറ്റി ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.

തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ ഒരു അനാഥ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് രാഹുലും രാഹുലിന്റെ അമ്മയും പെണ്‍കുട്ടിക്ക് വസ്ത്രം വാങ്ങാനായി പ്രമുഖ വസ്ത്രാലയത്തെ സമീപിച്ചു. അനാഥ പെണ്‍കുട്ടിയുടെ വിവാഹത്തിനാണെന്ന് മനസിലാക്കിയ വസ്ത്രാലയ ഉടമ 36000 രൂപ വില വരുന്ന വിവാഹസാരി സൗജന്യമായി നല്‍കി.

എന്നാല്‍ വിലപിടിപ്പുളള സാരി ലഭിച്ചതോടെ ഈ സാരി പെണ്‍കുട്ടിക്ക് നല്‍കാതെ സ്വന്തം സ്വന്തം വീട്ടില്‍ കൊണ്ടുപോയി 3000 പോലും വിലയില്ലാത്ത പകരം പഴയ ഒരു സാരി അതേ കവറില്‍ അതേ സ്റ്റിക്കര്‍ ഒട്ടിച്ച് നല്‍കിയെന്നാണ് ആരോപണം. സൈക്കോളജി പഠിച്ചതുകൊണ്ട് രാഹുലിന് ആളുകളുടെ പള്‍സറിയാമെന്നും അദ്ദേഹം പറയുന്നു.

Exit mobile version