ചിക്കന്‍ പോക്‌സ് പടരുന്നു; ജാഗ്രത

അസുഖ ബാധിതരില്‍ നാല്‍പതോളം പേര്‍ പ്രദേശത്തെ നേഖിള്‍ വിദ്യാഭവന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.

കൊച്ചി: എറണാകുളം കാഞ്ഞൂരില്‍ ചിക്കന്‍ പോക്‌സ് പടര്‍ന്ന് പിടിക്കുന്നു. കാഞ്ഞൂര്‍ പഞ്ചായത്തില്‍ നൂറോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികളും മുതിര്‍ന്നവരുമടക്കം നൂറോളം പേര്‍ക്ക് ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചു. അസുഖ ബാധിതരില്‍ നാല്‍പതോളം പേര്‍ പ്രദേശത്തെ നേഖിള്‍ വിദ്യാഭവന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.

അസുഖലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടാതെ കുട്ടികള്‍ സ്‌കൂളില്‍ എത്തിയതാണ് അസുഖം പടര്‍ന്ന് പിടിക്കുന്നതിലേക്ക് വഴിവച്ചത്. ഇതേ തുടര്‍ന്ന് സ്‌കൂള്‍ ഫെബ്രുവരി 7 വരെ അടച്ചു.

അതേസമയം, രോഗം അതിവേഗം പടരുന്നതിനാല്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കാലാവസ്ഥാ വ്യതിയാനമാണ് രോഗം പടരാന്‍ കാരണമെന്നാണ് കണ്ടെത്തല്‍. ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ആണ് പഞ്ചായത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കടക്കം മുഴുവന്‍ പ്രദേശവാസികള്‍ക്കും പ്രതിരോധ് മരുന്ന് എത്തിക്കാനുളള അടിയന്തരനടപടികള്‍ പുരോഗമിക്കുകയാണ്.

Exit mobile version