ചിക്കന്‍പോക്‌സ് പടര്‍ന്ന് പിടിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ സൂക്ഷിക്കേണ്ട അസുഖങ്ങളിലൊന്നാണ് ചിക്കന്‍പോക്‌സ്. അന്തരീക്ഷത്തില്‍ പടരുന്ന കീടാണുക്കളില്‍ നിന്നും പകരുന്ന അസുഖമാണ് ചിക്കന്‍പോക്‌സ്.

സംസ്ഥാനത്ത് പലയിടത്തും ചിക്കന്‍പോക്‌സ് പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ സൂക്ഷിക്കേണ്ട അസുഖങ്ങളിലൊന്നാണ് ചിക്കന്‍പോക്‌സ്. അന്തരീക്ഷത്തില്‍ പടരുന്ന കീടാണുക്കളില്‍ നിന്നും പകരുന്ന അസുഖമാണ് ചിക്കന്‍പോക്‌സ്. അതീവ ശ്രദ്ധയോടെയും കരുതലോടെയും വേണം ചിക്കന്‍പോക്‌സിനെ പ്രതിരോധിക്കാന്‍. ശരീരത്തില്‍ കുമിളകളായാണ് ചിക്കന്‍പോക്‌സ് വരുന്നത്.

ആദ്യം ചെറിയ കുരുവായും പിന്നീട് അത് ഒരു തരം ദ്രാവകം നിറഞ്ഞ കുമിളകാളായും മാറുന്നു. പലരിലും ചിക്കന്‍പോക്‌സ് വരുന്നത് വ്യത്യസ്ഥമായിട്ടായിരിക്കും. ഇക്കാരണത്താല്‍ തന്നെ ചിക്കന്‍പോക്‌സിന് പൊതുവായ ഒരു സ്വഭാവം പറയാന്‍ കഴിയില്ല. രോഗത്തെ ആദ്യ അവസരങ്ങളില്‍ മനസിലാക്കാന്‍ കഴിയാതെ പോകുന്നത് രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു.

ശരീരത്തില്‍ അസാധാരണമായി ചെറിയ കുരുക്കള്‍ പൊന്തുകയും അതിനൊപ്പം ശരീരതാപനിലയില്‍ വ്യത്യാസമുണ്ടാകുകയും ചെയ്താല്‍ എത്രയും പെട്ടെന്ന് ചികിത്സ തുടങ്ങുകയാണ് വേണ്ടതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

പനിക്കൊപ്പം ഛര്‍ദ്ദി, തലവേദന, ശരീരവേദന, തലകറക്കം, ക്ഷീണം, വിശപ്പില്ലായ്മ, ശരീരത്തില്‍ അസഹനീയ ചൊറിച്ചില്‍ തുടങ്ങിയവയാണ് ചിക്കന്‍ പോക്‌സിന്റെ പ്രധാന ലക്ഷണങ്ങള്‍. പത്തു മുതല്‍ 20 ദിവസം വരെയാണ് ചിക്കന്‍പോക്‌സ് പിടിപെടുക. വാരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍ പോക്‌സിന് കാരണം.

ശ്രദ്ധിക്കേണ്ട മുന്‍കരുതലുകള്‍

ദിവസവും കുളിക്കുക. ശരീരത്തില്‍ ഉണ്ടാകുന്ന കുമിളകള്‍ തൊടുകയോ പൊട്ടിക്കുകയോ ചെയ്യരുത്. മതിയായ വിശ്രമം, രോഗം തുടങ്ങി ആദ്യ ദിനം മുതല്‍ കൃത്യമായ വിശ്രമ രീതി സ്വീകരിക്കണം. എളുപ്പത്തില്‍ പകരുന്ന രോഗമായത് കൊണ്ട് രോഗികള്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍ എന്നിവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. എണ്ണ, എരിവ്,പുളി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. തണുത്ത ഭക്ഷണം കഴിക്കുക. കുളിക്കുന്ന വെള്ളത്തില്‍ ആരിവേപ്പില ഇട്ട് തിളപ്പിക്കുക.

Exit mobile version