പ്രതികാര നടപടി; ഗോഡ്‌സേയെ ‘തൂക്കികൊന്ന്’ കെഎസ്‌യുവിന്റെ പ്രതിഷേധം

അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് തൃശ്ശൂരില്‍ കെഎസ്‌യുവിന്റെ പ്രതിഷേധം.

തൃശ്ശൂര്‍: മഹാത്മാ ഗാന്ധിയുടെ കോലത്തില്‍ വെടിയുതിര്‍ത്ത് രക്തം വരുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചുള്ള ഹിന്ദു മഹാസഭയുടെ ദേശവിരുദ്ധ പരിപാടിക്കെതിരെ കെഎസ്‌യുവിന്റെ പ്രതികാര നടപടി. അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് തൃശ്ശൂരില്‍ കെഎസ്‌യുവിന്റെ പ്രതിഷേധം.

വീരപുരുഷനായി ആര്‍എസ്എസ്-സംഘപരിവാര്‍ സംഘടനകള്‍ ആരാധിക്കുന്ന നാഥൂറാം വിനായക് ഗോഡ്‌സെയെ മരകൊമ്പില്‍ പ്രതീകാത്മകമായി തൂക്കികൊന്നായിരുന്നു ‘പ്രതികാര’ നടപടി.

ഗാന്ധി ഘാതകനായ ഗോഡ്‌സെയെ പൂജിക്കുന്ന പ്രധാനമന്ത്രി അടക്കമുള്ള ആളുകള്‍ക്കെതിരെയുള്ള പ്രതിഷേധം തുടരുമെന്ന് കെഎസ്‌യു നേതാക്കള്‍ പറഞ്ഞു.

Exit mobile version