നവകേരള നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കി ഇന്ന് സംസ്ഥാന ബജറ്റ്

ഉയര്‍ന്ന നികുതിയുള്ള ഉല്‍പ്പന്നങ്ങളിലാകും സെസ് ചുമത്തുക.

തിരുവനന്തപുരം: പ്രളയത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കും. നവകേരള നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കിയായിരിക്കും ബജറ്റ് അവതരിപ്പിക്കുകയെന്ന് അദ്ദേഹം അറിയിച്ചു. പുനര്‍നിര്‍മ്മാണത്തിനുള്ള ഫണ്ട് കണ്ടെത്താനായി പ്രളയ സെസ് ബജറ്റില്‍ പ്രഖ്യാപിക്കും. ഉയര്‍ന്ന നികുതിയുള്ള ഉല്‍പ്പന്നങ്ങളിലാകും സെസ് ചുമത്തുക.

ജിഎസ്ടി നിലവില്‍ വന്നതോടെ നികുതിയില്‍ വലിയ മാറ്റം വരുത്താന്‍ കഴിയില്ലെങ്കിലും അധിക വരുമാനം കണ്ടെത്താനുള്ള പദ്ധതികള്‍ ബജറ്റിലുണ്ടായേക്കും. പഴയ വാറ്റ് കുടിശ്ശികകള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളുമുണ്ടാകും. കിഫ്ബിയുമായി സഹകരിച്ചുകൊണ്ടുള്ള ആശയങ്ങളും ക്രൗഡ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയില്‍ നിന്നുള്ള സംഭാവനകളും സഹായങ്ങളും സ്വീകരിച്ചുകൊണ്ടുള്ള നവകേരള നിര്‍മ്മാണ പദ്ധതികളും ബജറ്റിലുണ്ടായേക്കുമെന്നാണ് വിവരം.

ഇത്തവണ ക്ഷേമ പെന്‍ഷന്‍ ഇത്തവണ വര്‍ധിപ്പിച്ചേക്കും. നികുതിയേതര വരുമാനം വര്‍ധിപ്പിക്കാനും നിര്‍ദ്ദേശങ്ങളുണ്ടാകും. സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും.

Exit mobile version