‘പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ നിറച്ച് വിളമ്പിയിരിക്കുന്നു’; രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ വിമര്‍ശിച്ച് ആദിര്‍ രജ്ഞന്‍ ചൗധരി

'അവര്‍ സംസാരിക്കുന്നത് പുതിയ ഇന്ത്യയെ കുറിച്ചാണ്, പക്ഷേ ബജറ്റ് പഴയത് തന്നെയാണ്

ന്യൂഡല്‍ഹി; കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് ആദിര്‍ രജ്ഞന്‍ ചൗധരി. പുതിയ കുപ്പിയില്‍ നിറച്ച പഴയ വീഞ്ഞാണ് ഇപ്പോള്‍ അവതരിപ്പിച്ച ബജറ്റെന്ന് ആദിര്‍ ചൗദരി പറഞ്ഞു.

‘അവര്‍ സംസാരിക്കുന്നത് പുതിയ ഇന്ത്യയെ കുറിച്ചാണ്, പക്ഷേ ബജറ്റ് പഴയത് തന്നെയാണ്. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ നിറച്ച് വിളമ്പിയിരിക്കുകയാണ്’- ആദിര്‍ ചൗധരി വിമര്‍ശിച്ചു.

സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ പുതിയതായി ഒന്നുമില്ല, പഴയ വാഗ്ദാനങ്ങളുടെ ആവര്‍ത്തനം മാത്രമാണ്, യുവാക്കള്‍ക്ക് വേണ്ടി പുതിയ തൊഴില്‍ ഒന്നും സൃഷ്ടിച്ചിട്ടില്ലെന്നും, പുതിയതായി ഒന്നുമില്ലാത്ത ബജറ്റാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചതെന്നും ആദിര്‍ ചൗദരി വിമര്‍ശിച്ചു.

Exit mobile version