മൂന്നര വയസ്സുള്ള മകനെ ഉപേക്ഷിച്ച് വീട്ടമ്മ വീണ്ടും ഒളിച്ചോടി..! ഇത് രണ്ടാം തവണ

തൃക്കരിപ്പൂര്‍: മൂന്നര വയസ്സുള്ള തന്റെ മകനെ ഉപേക്ഷിച്ച് വീട്ടമ്മ വീണ്ടും ഒളിച്ചോടി. ഇത് രണ്ടാം തവണയാണ് ഈ ഒളിച്ചോട്ടം. ആറ് മാസം മുമ്പ് ടാക്‌സി ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിപ്പോയി തിരിച്ചു വന്ന വീട്ടമ്മയാണ് വീണ്ടും ഒളിച്ചോടിയത്. തൃക്കരിപ്പൂര്‍ ഒളവറ സ്വദേശിനിയാണ് വീട്ടമ്മ. നേരത്തെ പോയപ്പോള്‍ പോലീസ് പിടികൂടി തിരിച്ചെത്തിച്ച വീട്ടമ്മയ്ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ഭര്‍ത്താവ് സ്വീകരിക്കാന്‍ തയ്യാറാവുകയുമായിരുന്നു. സംഭവത്തില്‍ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

Exit mobile version