വരുമാനം കുറഞ്ഞു! ദേവസ്വം ബോര്‍ഡ്, സര്‍ക്കാരില്‍ നിന്ന് 250 കോടി സഹായം തേടും

തിരുവനന്തപുരം: തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സഹായം തേടാന്‍ തീരുമാനിച്ചു. 250 കോടിയോളം രൂപയാണ് സര്‍ക്കാരിനോട് ആവശ്യപ്പെടുക. ക്ഷേത്രങ്ങളുടെ നടത്തിപ്പിനും പ്രളയത്തില്‍ തകര്‍ന്ന പമ്പയുടെ പുനര്‍നിര്‍മാണത്തിനുമാണ് ദേവസ്വം ബോര്‍ഡ് സഹായം തേടുന്നത്. ശബരിമല വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായതാണ് ബോര്‍ഡിന്റെ നീക്കത്തിന് പിന്നില്‍.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 98 കോടിയോളം രൂപയുടെ കുറവാണ് കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് ശബരിമലയിലുണ്ടായത്. പ്രളയത്തെ തുടര്‍ന്ന് ക്ഷേത്രങ്ങളില്‍ 50 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നും ബോര്‍ഡ് പറയുന്നു. ദേവസ്വം ബോര്‍ഡിലെ അമ്പലങ്ങളില്‍ കാണിക്ക ഇടരുതെന്ന പ്രചാരണവും വരുമാനം കുറച്ചെന്ന് ബോര്‍ഡ് വിലയിരുത്തുന്നു. ഇതെല്ലാം പരിഗണിച്ചാണ് 250 കോടി സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

ക്ഷേത്രങ്ങളുടെ വരുമാനത്തിലുണ്ടായ കുറവ് പൂര്‍ണമായി തിട്ടപ്പെടുത്തിയ ശേഷം ആവശ്യമായ തുക സംബന്ധിച്ച അപേക്ഷ ബജറ്റിനു മുമ്പേ സര്‍ക്കാരിന് സമര്‍പ്പിക്കും. വ്യാഴാഴ്ച അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ ദേവസ്വം ബോര്‍ഡിനുളള ആദ്യ ഘട്ട സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും.

Exit mobile version