ബാലഭാസ്‌കറിന്റെ മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ബാല ഭാസ്‌ക്കറിന്റെ അച്ഛന്‍ സികെ ഉണ്ണി നല്‍കിയ പരാതിയിലാണ് ഡിജിപിയുടെ ഉത്തരവ്.

മരണത്തില്‍ ദുരൂഹയുണ്ട്. അന്വേഷണം ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ വേണമെന്നായിരുന്നു പിതാവിന്റെ ആവശ്യം. ബാലഭാസ്‌കറിന്റെ മരണ സമയത്ത് ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ കൂടുതല്‍ കേസുകളില്‍ പ്രതിയാണ്. മകന്റെ മരണം സംഭവിച്ചത് കരുതി കൂട്ടി നടത്തിയ അപകടമാണെന്നുമാണ് സികെ ഉണ്ണിയുടെ ആരോപണം.

Exit mobile version