പത്മനാഭക്ഷേത്രം സ്വകാര്യക്ഷേത്രമല്ല പൊതുക്ഷേത്രം.. നിലപാട് തിരുത്തി മുന്‍ രാജകുടുംബം

ന്യൂഡല്‍ഹി:തിരുവനന്തപുരം പത്മനാഭക്ഷേത്രം പൊതുക്ഷേത്രമാണെന്ന നിലപാടില്‍ മുന്‍ രാജകുടുംബം. തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. സ്വകാര്യ ക്ഷേത്രമാണ് എന്നായിരുന്നു മുന്‍ നിലപാട്. ഹൈക്കോടതിക്ക് മുന്നിലും മുന്‍രാജകുടുബം എടുത്ത നിലപാട് ഇതായിരുന്നു. എന്നാല്‍ ആ നിലപാടാണ് ഇപ്പോള്‍ മാറ്റിയത്.

ക്ഷേത്രത്തിന്റെ ആസ്തി രാജകുടുംബത്തിന്റെ സ്വകാര്യ സ്വത്തല്ല. ക്ഷേത്രത്തിന്റെ ആസ്തി വിഗ്രഹത്തിന്റെ സ്വത്താണെന്നും രാജകുടുംബം കോടതിയെ അറിയിച്ചു. ക്ഷേത്ര ഭരണത്തിനുള്ള അവകാശം നല്‍കണമെന്നും രാജകുടുംബം ആവശ്യപ്പെട്ടു.

കേസില്‍ സുപ്രീംകോടതിയില്‍ നാളെയും വാദം തുടരും. ജസ്റ്റിസ് യുയു ലളിത് ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Exit mobile version