നാലാം വയസില്‍ സ്‌കൂളിലെ നാടകത്തിനായി വിവാഹം ചെയ്തു; 22 വര്‍ഷങ്ങള്‍ക്ക് ശേഷം ചേദിച്ചു ‘നമുക്ക് ഒന്നുകൂടി വിവാഹം ചെയ്താലോ..?’ നാടകത്തിലെ നായികയെ തന്നെ ജീവിതത്തില്‍ ഒപ്പം കൂട്ടി ശ്രീറാം! അപൂര്‍വ്വ കഥ ഇങ്ങനെ

ഇരുവരും ജീവിതത്തിലും ഒന്നിക്കുമെന്ന് യാതൊരു കണക്കു കൂട്ടലുകള്‍ ഇല്ലാതെയുമാണ് പള്ളുരുത്തി സ്‌കൂളിലെ അധ്യാപകര്‍ തന്നെയാണ് സ്‌കിറ്റിന്റെ ഭാഗമായുള്ള വിവാഹത്തിനായി ഈ കുട്ടികളുടെ കൈകള്‍ ചേര്‍ത്തു വച്ചത്.

കൊച്ചി: 10 വര്‍ഷത്തെ ചലഞ്ച് സമൂഹമാധ്യമങ്ങളിലും മറ്റും തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. പല പ്രമുഖരുടെയും മറ്റും ചിത്രങ്ങള്‍ സഹിതം ചലഞ്ചില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ചിത്രങ്ങള്‍ ആരാധകര്‍ ആവേശപൂര്‍വ്വം ഏറ്റെടുത്തിരുന്നു. അപൂര്‍വ്വപ്പെട്ട ചില വിവാഹങ്ങളും സോഷ്യല്‍മീഡയയിലും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് മറ്റൊരു അപൂര്‍വ്വ വിവാഹം കൂടി.

നാലാം വയസ്സില്‍ സ്‌കൂളിലെ നാടകത്തിനായി വേഷമിട്ട നായികയെ തന്നെ 22 വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതത്തിലേയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് ആര്‍മിയില്‍ ക്യാപ്റ്റനായ ശ്രീറാം. അന്നത്തെ നായിക ഇന്ന് ഡോക്ടറാണ്. ശ്രീറാം ഡോക്ടറായ ആര്യശ്രീയുടെ കഴുത്തിലാണ് മിന്നു ചാര്‍ത്തിയത്. പള്ളുരുത്തി ഭവാനി ശിവക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വധൂവരന്മാരുടെ മാതാപിതാക്കള്‍ ടീച്ചര്‍മാരാണ്. അതിലുപരി ഇരുവരും സുഹൃത്തുക്കളുമാണ്. ഇവര്‍ പഠിപ്പിക്കുന്ന സ്‌കൂളില്‍ തന്നെയായിരുന്നു ഇരുവരും പഠിച്ചിരുന്നത്. അവിടെ വെച്ചായിരുന്നു നാടകം അരങ്ങേറിയത്.

ഇരുവരും ജീവിതത്തിലും ഒന്നിക്കുമെന്ന് യാതൊരു കണക്കു കൂട്ടലുകള്‍ ഇല്ലാതെയുമാണ് പള്ളുരുത്തി സ്‌കൂളിലെ അധ്യാപകര്‍ തന്നെയാണ് സ്‌കിറ്റിന്റെ ഭാഗമായുള്ള വിവാഹത്തിനായി ഈ കുട്ടികളുടെ കൈകള്‍ ചേര്‍ത്തു വച്ചത്. കുട്ടിക്കാലത്ത് നടന്ന ആ കല്യാണം ആര്യശ്രീ ഓര്‍ത്തിരുന്നുവോ എന്ന ചോദ്യത്തില്‍ മറുപടി ഇല്ല, പക്ഷേ ശ്രീറാം മറന്നിരുന്നില്ല. കുട്ടിക്കാലത്തെ വധുവിനെ നാളുകളോളം ഓര്‍ത്തിരുന്നു. അതിനിടില്‍ ശ്രീറാം എന്‍ഡിഎ ടെസ്റ്റ് എഴുതി ആര്‍മിയില്‍ ക്യാപ്റ്റന്‍ ആയി. വധു ആര്യശ്രീ എംബിബിഎസ് കഴിഞ്ഞു ഡോക്ടറുമായി. വരന് വിവാഹാലോചനകള്‍ വന്നു തുടങ്ങിയപ്പോള്‍ വരന്‍ ആദ്യം നടന്ന വിവാഹത്തെ എടുത്ത് ഇട്ടത്. പിന്നെ ഉടനെ ആര്യശ്രീയെ ഫേസ്ബുക്കില്‍ തിരഞ്ഞു.

സമൂഹമാധ്യമങ്ങള്‍ കൊടുംമ്പിരി കൊണ്ടിരിക്കുന്ന കാലമായതിനാല്‍ കണ്ടു പിടിക്കുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടായില്ല. ആര്യശ്രീയ്ക്ക് ഒരു സന്ദേശം അയച്ചു. നമുക്ക് ഒന്നുകൂടി വിവാഹം കഴിച്ചാലോ…? ശ്രീറാമിന്റെ ചോദ്യത്തില്‍ മറുത്തൊന്നും ആര്യശ്രീയ്ക്കും പറയാനുണ്ടായില്ല. സമ്മതം മൂളുകയായിരുന്നു. വിവാഹത്തിന്റെ അതിഥികളാണ് ഏറെ വിസ്മയിപ്പിച്ചത്. അന്ന് നാടകവേളയില്‍ ഉണ്ടായിരുന്ന അധ്യാപകര്‍, അന്ന് അടുപ്പം നിലനിര്‍ത്തിയവര്‍ എല്ലാവരും വിവാഹത്തിന് എത്തി. സ്‌കിറ്റ് വേളയില്‍ ഇവരെ തെരഞ്ഞെടുത്ത് ഒരുക്കിയ റഷീദ് സാര്‍ അങ്ങനെ നീണ്ടു വേദിയില്‍ എത്തിയവരുടെ ലിസ്റ്റ്.

വധുവായി ആര്യശ്രീയെ തന്നെ ലഭിച്ചെങ്കിലും വരനായ ശ്രീറാമിന്റെ ഒരു നിര്‍ബന്ധം നടന്നില്ല. അന്നത്തെ അതേ നിറത്തിലെ കല്യാണസാരി വേണമെന്നായിരുന്നു ശ്രീറാമിന്റെ നിര്‍ബന്ധം. അതിനു പക്ഷെ പ്രയാസമായിരുന്നു. പകരം രണ്ടു മാസം കൊണ്ടു നെയ്ത ,ഹാന്‍ഡ് മെയ്ഡ് എംബ്രോയ്ഡറി വര്‍ക്കുള്ള ബ്ലൗസ് വധുവിനെ അണിയിച്ച് വരന്‍ തൃപ്തനായി. ഒപ്പം രണ്ടാം ലോക മഹായുദ്ധകാലത്ത് പുറത്തിറങ്ങിയ ഒരു ജീപ്പും വാങ്ങി. ലക്ഷങ്ങള്‍ മുടക്കി വൃത്തിയാക്കി. വധൂവരന്മാരുടെ വിവാഹാനന്തര യാത്ര ജീപ്പില്‍ നടത്തുകയും ചെയ്തു. വിവാഹം നടന്നു ഒരാഴ്ച കഴിഞ്ഞെങ്കിലും വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് ഈ വിവാഹം മറക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം ഈ വിവാഹത്തിനു പിന്നിലെ മറക്കാനാവാത്ത ആ അനുഭവം തന്നെയാണ്.

Exit mobile version