ശബരിമല വിധി നടപ്പാക്കേണ്ടെന്നാണെങ്കില്‍ കേന്ദ്രം തുറന്നു പറയണമെന്ന് കോടിയേരി

കേരളത്തെപ്പറ്റി മോദിക്ക് അറിയില്ല

തിരുവനന്തപുരം: ശബരിമല വിധി നടപ്പാക്കേണ്ട എന്നാണ് നിലപാടെങ്കില്‍ കേന്ദ്രം തുറന്നുപറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ത്രീശാക്തീകരണം പറയുന്നവര്‍ ആദ്യം വനിതാ സംവരണബില്‍ പാസാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെപ്പറ്റി മോദിക്ക് അറിയില്ല. മോദി അടിക്കടി കേരളത്തില്‍ വരുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും കമ്യൂണിസ്റ്റുകള്‍ സംസ്‌കാരം തകര്‍ക്കുന്നുവെന്ന പ്രസ്താവനയും ആസൂത്രിതമാണെന്നും കോടിയേരി പറഞ്ഞു.

സര്‍ക്കാരിന് മുകളില്‍ ഒരു ഓഫിസറും പറക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ ഓഫീസ് റെയ്ഡ് ആസൂത്രിതമല്ല. മറിച്ച് അത് പബ്ലിസിറ്റിക്കു വേണ്ടിയാണ്. സിപിഎം നിരോധിച്ച പാര്‍ട്ടിയല്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Exit mobile version