മലപ്പുറത്ത് ദളിത് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് രണ്ടര വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാര്‍ത്ഥിനിയെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചന്ന പരാതിയിലാണ് ഷഫീഖ് അറസ്റ്റിലായത്

മലപ്പുറം: മലപ്പുറത്ത് ദളിത് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. 2016 ജൂലൈ 12 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മലപ്പുറം കാളികാവ് ഈനാദി സ്വദേശി നമ്പന്‍ ഷഫീഖിനെയാണ് ഒടുവില്‍ പോലീസ് പിടികൂടിയത്.

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാര്‍ത്ഥിനിയെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചന്ന പരാതിയിലാണ് ഷഫീഖ് അറസ്റ്റിലായത്. പീഡന ശ്രമത്തിന് ശേഷം നാടുവിട്ട പ്രതി ഡല്‍ഹി ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

പിടിക്കപ്പെടുമെന്ന് കരുതി സ്വന്തം അച്ഛന്റെ മരണത്തിന് പോലും ഷഫീഖ് നാട്ടിലെത്തിയില്ല.
പ്രതിയുടെ ജ്യേഷ്ഠ സഹോദരനെ ചോദ്യം ചെയ്ത ശേഷമാണ് ഷഫീക്കിനെക്കുറിച്ച് വിവരം ലഭിച്ചത്. പിടിക്കപ്പെടും എന്ന് ഉറപ്പായതോടെ പ്രതി വെള്ളിയാഴ്ച രാവിലെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരായി. പിന്നീട് കരുവാരക്കുണ്ട് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.

 

Exit mobile version