മരിച്ച് മണ്ണിനോട് ചേര്‍ന്ന ആന്‍ലിയയെ അപമാനിക്കുന്നവര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി നഴ്സിംഗ് സമൂഹം

ദുരൂഹ മരണത്തെ കുറിച്ച് ആന്‍ലിയയെ പ്രതികൂലിച്ചും അനുകൂലിച്ചും നഴ്‌സിംഗ് സമൂഹത്തെ അങ്ങേയറ്റം അവഹേളിച്ചും ചിലര്‍ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ ആന്‍ലിയ പഠിച്ച വെസ്റ്റ് ഫോര്‍ട്ട് കോളേജ് ഓഫ് നേഴ്‌സിംഗിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും യുഎന്‍എ സംസ്ഥാന പ്രസിഡന്റുമായ ജാസ്മിന്‍ഷായുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു.

കൊച്ചി: ബംഗളൂരു നഴ്‌സായിരുന്ന ആന്‍ലിയയെ ആലുവ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ തുടരുമ്പോള്‍ ആന്‍ലിയയെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ പ്രതികരണവുമായി നഴ്‌സിംഗ് സമൂഹം.

ദുരൂഹ മരണത്തെ കുറിച്ച് ആന്‍ലിയയെ പ്രതികൂലിച്ചും അനുകൂലിച്ചും നഴ്‌സിംഗ് സമൂഹത്തെ അങ്ങേയറ്റം അവഹേളിച്ചും ചിലര്‍ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ ആന്‍ലിയ പഠിച്ച വെസ്റ്റ് ഫോര്‍ട്ട് കോളേജ് ഓഫ് നേഴ്‌സിംഗിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും യുഎന്‍എ സംസ്ഥാന പ്രസിഡന്റുമായ ജാസ്മിന്‍ഷായുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു.

ആന്‍ലിയയുടെ ഭര്‍ത്താവ് അവളെ കുറിച്ച് പറയുന്ന എല്ലാ കാര്യവും തെറ്റാണെന്നും ആന്‍ലിയയെ കാണാതായപ്പോള്‍ എന്ത് കൊണ്ട് ആന്‍ലിയയുടെ മാതാപിതാക്കളെ ആദ്യം ആ വിവരം അറിയിച്ചില്ല എന്നും ജാസ്മിന്‍ഷാ ചോദിക്കുന്നു. ആന്‍ലിയയെ കുറിച്ച് പഠിച്ച കോളേജ് അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും വളരെ നല്ല അഭിപ്രായമാണ്. ഞാന്‍ കേട്ടറിഞ്ഞ സ്മാര്‍ട്ടായ ആന്‍ലിയ അത്ര പെട്ടെന്ന് മനസ്സ് തകരുന്നവളല്ല എന്നും ജാസ്മിന്‍ഷാ ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആന്‍ലിയക്ക് വേണ്ടി ഞാന്‍ ഇത് വരെ ഒരു പോസ്റ്റിട്ടിട്ടില്ല കാരണം ആ മരണത്തിലെ ദുരൂഹത നീക്കേണ്ടത് പോലീസ് തന്നെയാണ്. അതിനാല്‍ അവരുടെ ഭര്‍ത്താവിനെയോ, മറ്റാരേയോ കുറ്റപ്പെടുത്താനോ പഴിചാരാനോ വ്യക്തിപരമായി ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ആന്‍ലിയയുടെ ദുരൂഹ മരണത്തെ കുറിച്ചുള്ള വാര്‍ത്തക്ക് കീഴില്‍ ആന്‍ലിയയെ അധിക്ഷേപിച്ചും, നഴ്‌സിംഗ് സമൂഹത്തെ അങ്ങേയറ്റം അവഹേളിച്ചും ചിലര്‍ പോസ്റ്റിടുകയും അതിന് മറുപടി നല്‍കുകയും ചെയ്തിരുന്നു.നേഴ്‌സിംഗ് സമൂഹവും അവരെയിഷ്ടപ്പെടുന്നവരും രൂക്ഷമായ ഭാഷയിലാണ് അവഹേളിച്ചവര്‍ക്കെതിരെ മറുപടി നല്‍കിയത്.അതിന് ശേഷം എനിക്ക് വന്ന ചില കോളുകളും, വീഡിയോ മെസേജുകളുമാണ് ഇന്ന് ഈ പോസ്റ്റിടാന്‍ ആധാരം. പ്രത്രേകിച്ചും ആന്‍ലിയയുടെ ഭര്‍ത്താവിന്റെ ഒരു വീഡിയോ. അത് എന്റെ വാളില്‍ പോസ്റ്റണം എന്നാണ് അവരുടെ ആവശ്യം. ഞാനത് കണ്ടു, അതിന്റെ മറുപടിയിലേക്ക് വരാം മുന്‍പ് ആന്‍ലിയയെ കുറിച്ച് ഞാന്‍ മനസ്സിലാക്കിയത് പറയട്ടെ….

ഞാന്‍ പഠിച്ച വെസ്റ്റ് ഫോര്‍ട്ട് കോളേജ് ഓഫ് നേഴ്‌സിംഗിലാണ് ആന്‍ലിയയും പഠിച്ചത്.ആന്‍ലിയയെപ്പറ്റിയുള്ള എന്റെ അന്യോഷണത്തില്‍ മികച്ച അഭിപ്രായമാണ് സഹപാഠികള്‍ക്കും, സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കും ,അധ്യാപകര്‍ക്കും മികച്ച അഭിപ്രായമാണ് അവളെപ്പറ്റി പറയാനുള്ളത്.

പഠനത്തിലെന്ന പോലെ മികച്ച പാട്ടുകാരിയും. കോളേജിലെ സ്മാര്‍ട്ട് വിദ്യാര്‍ത്ഥിനികളിലൊരാള്‍. എപ്പോഴും ചിരിച്ച് സന്തോഷവതിയായി മാത്രം സഹപാഠികള്‍ കണ്ടവള്‍. സംസാരിച്ച ഒരാള്‍ക്ക് പോലും അവളെപ്പറ്റി മോശം അഭിപ്രായമില്ല. അത് പോലെ അവളുടെ മാതാപിതാക്കളെ കുറിച്ചും. പഠന സമയത്ത് മിക്കവാറും ദിവസങ്ങളില്‍ എല്ലാ മാതാപിതാക്കളെയും പോലെ ആന്‍ലിയയും മാതാപിതാക്കളുമായി സംസാരിക്കുവായിരുന്നു. പീന സമയത്ത് ഡയറി എഴുതുന്ന സ്വഭാവത്തെപ്പറ്റിയും പലര്‍ക്കുമറിയില്ല.പല സഹപാഠികളുമായും ആന്‍ലിയയുടെ മാതാപിതാക്കളും സംസാരിക്കുമായിരുന്നു. അധ്യാപകരും മാതാപിതാക്കളെ കുറിച്ച് നല്ല അഭിപ്രായം.

ഇനി കാര്യത്തിലേക്ക് വരാം…. എനിക്ക് അയച്ചു തന്ന വീഡിയോയില്‍ (ഫേസ്ബുക്കില്‍ പ്രചരിക്കുന്ന അതേ വീഡിയോ)ഭര്‍ത്താവ് പറയുന്ന കാര്യങ്ങളോന്നും ഞാന്‍ നിഷേധിക്കുന്നില്ല. അത് കേട്ടപ്പോള്‍ എനിക്കും താങ്ങളോട് സഹതാപം തോന്നി. എന്നാല്‍ ആന്‍ലിയയുടെ സഹപാഠികളോടും, അധ്യാപകരോടുള്ള അന്വേഷത്തിന് ശേഷം ചില കാര്യങ്ങള്‍ താങ്ങള്‍ പറഞ്ഞതില്‍ തെറ്റുണ്ട്.ഒരു മാതാപിതാക്കളും വിവാഹ ശേഷം മക്കളെ വിളിക്കാതിരിക്കില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ കേട്ടറിഞ്ഞ സ്മാര്‍ട്ടായ ആന്‍ലിയ അത്ര പെട്ടെന്ന് മനസ്സ് തകരുന്നവളല്ല. മാതാപിതാക്കളുമായി നല്ല സൗഹൃദത്തിലുമായിരുന്നു. വീഡിയോയില്‍ പറയുന്ന ആന്‍ലിയയെ വൈകുന്നേരമായിട്ടും കാണാതായപ്പോള്‍ പോലീസില്‍ അറിയിച്ചുവെന്നാണ് പറഞ്ഞത്. എന്ത് കൊണ്ട് ആന്‍ലിയയുടെ മാതാപിതാക്കളെ അറിയിച്ചില്ല എന്നത് പ്രസകതമായ ചോദ്യമാണ്. അവരെയല്ലേ ന്യായമായും ആദ്യം അറിയിക്കുക?? വീഡിയോ ഒരു ശബ്ദരേഖ രൂപത്തില്‍ ഇന്റെര്‍വ്യൂ ആയി വന്നതിനാലാണ് അതൊരു പ്ലാന്‍ഡ് സ്റ്റോറിയാണോയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാന്‍ സാധിക്കുമോ?

ആരെയും വ്യക്തിപരമായി സംശയിക്കാനോ, മറ്റോ ഞാന്‍ തയാറല്ല. അത് പോലീസ് തെളിയിക്കട്ടെ… എന്നാല്‍ മരിച്ച് മണ്ണിനോട് ചേര്‍ന്ന ആന്‍ലിയയെ അപമാനിക്കുന്നവരോടും, അധിക്ഷേപിക്കുന്നവരോടും പുച്ഛം.

അവള്‍ക്ക് നീതി ലഭിക്കുന്നവരെ ആന്‍ലിയയോടൊപ്പംമാത്രം….

അതിനാല്‍ അവളെ മോശമായി പറയുന്ന വീഡിയോകളോ, മെസേജുകളോ എനിക്ക് അയക്കേണ്ടതില്ല.

ആന്‍ലിയയുടെ വിയോഗത്തില്‍ വിഷമിക്കുന്നവരോടൊപ്പം മാത്രമാണ് ഞാന്‍….

Exit mobile version