ചില ദേശാടനക്കിളികള്‍ക്ക് കേരളം ഇഷ്ടഭൂമിയായിട്ടുണ്ട്, മരുഭൂമിയില്‍ നിന്നുള്ള ദേശാടനപ്പക്ഷിയാണ് ഇടയ്ക്കിടയ്ക്ക് കേരളത്തിലെത്തുന്നത്; പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

ഈ മാസം രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്

കണ്ണൂര്‍: ചില ദേശാടനക്കിളികള്‍ക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ടെന്നും, മരുഭൂമിയില്‍ നിന്നുള്ള ദേശാടനപ്പക്ഷിയാണ് ഇടയ്ക്കിടെ കേരളത്തിലെത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അത് നമ്മളെയെല്ലാം അസ്വസ്ഥമാക്കുന്നതോ, ഭയചകിതരാക്കുന്നതോ ആണ് എന്ത് ആപത്താണ് ഈ നാടിന് വരാനിരിക്കുന്നതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരില്‍ നടന്ന ജൈവവൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം സമൂഹമാധ്യമങ്ങള്‍ പറയുന്നത് മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം വിരല്‍ ചൂണ്ടുന്നത് പ്രധാനമന്ത്രിയിലേക്കാണെന്നാണ്. നരേന്ദ്രമോഡി കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്ന ദിവസമാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഈ മാസം രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.

വീഡിയോ കാണാം:

Exit mobile version