ലോക് സഭാ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രാതിനിധ്യം ഉണ്ടാകും; എസ് രാമചന്ദ്രന്‍പിളള

തെരഞ്ഞെടുപ്പിന് പാര്‍ട്ടി ഒറ്റക്കെട്ടായിട്ടായിരിക്കും തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുക

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക് സഭ തെരഞ്ഞെടുപ്പിന് സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രാതിനിധ്യം ഉള്ളതായിരിക്കും എന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള അറിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് സിപിഐഎമ്മിന് ഗുണം ചെയ്യുമെന്നും രാമചന്ദ്രന്‍പിള്ള പറഞ്ഞു. അതെസമയം ശബരിമല വിഷയത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ സമീപനമാണ് ഉള്ളതെന്നും രാമചന്ദ്രന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പിന് പാര്‍ട്ടി ഒറ്റക്കെട്ടായിട്ടായിരിക്കും തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുക. സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ തയ്യാറാകും എന്ന് എസ് രാമചന്ദ്രന്‍ പിള്ള അറിച്ചു. ബിജെപിയെ പരാജയപ്പെടുത്തി മത നിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസിന് വലിയ പങ്കുണ്ടെന്നും രാമചന്ദ്രന്‍പിള്ള പറഞ്ഞു.

 

Exit mobile version