കന്യാസ്ത്രീകളുടെ സ്ഥലം മാറ്റം, സര്‍ക്കാരിന്റേയും പൊതുസമൂഹത്തിന്റേയും സംരക്ഷണ വലയത്തില്‍ നിന്നും മാറ്റാന്‍; നടപടിക്ക് പിന്നില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍; പ്രതിഷേധവുമായി സാംസ്‌കാരിക നായകന്മാര്‍

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ ബിഷപ്പിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ സ്ഥലം മാറ്റുന്ന നടപടി പ്രതികാര സൂചകം. ഈ നടപടി കൊടും ചതിയാണെന്നാരോപിച്ച് പ്രതിഷേധത്തിനൊരുങ്ങുകയാണ് സാംസ്‌കാരിക നായകന്മാര്‍. കന്യാസ്ത്രീകളെ നാടുകടത്താനുള്ള നീക്കത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് രാജ്യത്തെ 55 സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

അതേസമയം കന്യാസ്ത്രീകളെ സ്ഥലം മാറ്റുന്നതിന് പിന്നില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ആണെന്ന് മദര്‍ ജനറല്‍ സിസ്റ്റര്‍ റജീന കത്തില്‍ ആരോപിച്ചു. കന്യാസ്ത്രീകളെ സര്‍ക്കാരിന്റേയും പൊതുസമൂഹത്തിന്റേയും സംരക്ഷണ വലയത്തില്‍ നിന്നും പുറത്താക്കാനാണ് ഈ നീക്കം എന്നും കത്തില്‍ പറയുന്നു

അതേസമയം വിചാരണ കഴിയും വരെ കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തില്‍ തന്നെ പാര്‍പ്പിക്കാന്‍ ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കവി സച്ചിദാനന്ദന്‍, ആനന്ദ്, മനീഷ സേഥി തുടങ്ങിയവര്‍ കത്തിനെ പിന്തുണച്ച് രംഗത്തെത്തി.

Exit mobile version