യുവാക്കളുടെ പ്രാതിനിധ്യമാണ് തെരഞ്ഞെടുപ്പില്‍ വേണ്ടത്! താന്‍ മത്സരിക്കാനില്ല; നിലപാട് വ്യക്തമാക്കി എംഎ ബേബി

കൊച്ചി: ലോക് സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. യുവാക്കളുടെ പ്രാതിനിധ്യം ആണ് തെരഞ്ഞെടുപ്പില്‍ വേണ്ടത്. താന്‍ മത്സരിക്കും എന്ന് പറയുന്നത് അഭ്യൂഹം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുവാക്കളുടേയും വനിതകളുടേയും പ്രാതിനിധ്യം ഉറപ്പാക്കി സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക ഉടന്‍ ഉണ്ടാകും. ചുറുചുറുക്കുള്ള യുവത കേരളത്തില്‍ മത്സരിക്കാന്‍ ഉണ്ട്. ഇവര്‍ ഉള്ളപ്പോള്‍ ദേശീയ നേതാക്കള്‍ മത്സരിക്കും എന്നുള്ള വാര്‍ത്ത വെറും അഭ്യൂഹമാണെന്നും എംഎ ബേബി പറഞ്ഞു.

ആലപ്പുഴയിലോ എറണാകുളത്തോ എംഎ ബേബി സ്ഥാനാര്‍ത്ഥിയായേക്കും എന്ന വാര്‍ത്തകള്‍ സജീവമാകുന്നതിനിടെയാണ് എംഎ ബേബി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Exit mobile version