മോഹിച്ച പുരസ്‌കാരം ലഭിക്കാത്തതിന്റെ പ്രശ്‌നമാണ് സെന്‍കുമാറിന്! ഇതുപോലൊരാള്‍ കേരളത്തിന്റെ ഡിജിപി ആയിരുന്നുവെന്നതില്‍ ദു:ഖമുണ്ട്; ഇപി ജയരാജന്‍

കണ്ണൂര്‍: നമ്പി നാരായണന് എതിരായ സെന്‍കുമാറിന്റെ പരാമര്‍ശം അസഹിഷ്ണുതയില്‍ നിന്നും വരുന്നതാണെന്ന് വ്യവസായമന്ത്രി ഇപി ജയരാജന്‍. സെന്‍കുമാറിന് മോഹിച്ച പുരസ്‌കാരം കിട്ടാത്തതിനാലുള്ള പ്രശ്‌നമാണിതെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച ശാസ്ത്രജ്ഞനെ അപമാനിക്കുന്നത് അപലപനീയമാണ്. സെന്‍കുമാറിനെ പോലൊരാള്‍ കേരളത്തിന്റെ ഡിജിപിയായിരുന്നുവെന്നതില്‍ ദു:ഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നമ്പി നാരായണന് പുരസ്‌കാരം നല്‍കിയത് അമൃതില്‍ വിഷം വീണതുപോലെയായി എന്നായിരുന്നു സെന്‍കുമാര്‍ പറഞ്ഞത്. 1994 ല്‍സ്വയം വിരമിച്ച നമ്പി നാരായണന്‍ രാജ്യത്തിന് എന്തു സംഭാവന നല്‍കി. അദ്ദേഹത്തെ സുപ്രീംകോടതി പൂര്‍ണമായി കുറ്റവിമുക്തനാക്കിയിട്ടില്ല. പ്രതിച്ഛായയും സത്യവും തമ്മില്‍ വളരെ വലിയ അന്തരമുണ്ട്. ഇനി ഗോവിന്ദച്ചാമിക്കും മറിയം റഷീദയ്ക്കും പത്മ പുരസ്‌കാരം നല്‍കാം. ഈ മാനദണ്ഡമനുസരിച്ച് അമിറുള്‍ ഇസ്‌ലാമിനും പുരസ്‌കാരത്തിന് അര്‍ഹതയുണ്ടെന്നുമായിരുന്നു സെന്‍കുമാറിന്റെ പരാമര്‍ശം.

Exit mobile version