ഓഖി ദുരന്തം; മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കു ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ വിധവ മതില്‍

ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കു സര്‍ക്കാര്‍ ജോലി നേരത്തെ വാഗ്ദ്ധാനം ചെയ്തിരുന്നു. ഇതില്‍ 33 പേര്‍ക്ക് മാത്രമേ മുട്ടത്തറ നെറ്റ് ഫാക്ടറിയില്‍ ജോലി നല്‍കിയത്

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കു ജോലി നല്‍കുക എന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ വിധവ മതില്‍. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കു സര്‍ക്കാര്‍ ജോലി നേരത്തെ വാഗ്ദ്ധാനം ചെയ്തിരുന്നു. ഇതില്‍ 33 പേര്‍ക്ക് മാത്രമേ മുട്ടത്തറ നെറ്റ് ഫാക്ടറിയില്‍ ജോലി നല്‍കിയത്.

എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും ജോലി നല്‍കിയില്ലെന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ പറയുന്നത്. ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതരായ മുഴുവന്‍ പേര്‍ക്കും അവകാശപ്പെട്ട ജോലി നല്‍കണമെന്നാവശ്യപ്പെട്ടു.

 

Exit mobile version