ശബരിമല നട അടയ്ക്കുന്നതിന് തൊട്ട് മുമ്പ് സന്നിധാനത്ത് പുലി എത്തി..! ഭയന്ന് ഓടി ഭക്തര്‍

പമ്പ: ശബരിമല നട അടയ്ക്കുന്നതിന് തൊട്ട് മുമ്പ് സന്നിധാനത്ത് പുലി എത്തി.നീലിമലയില്‍ ഇന്നലെ രാത്രിയാണ് പുലി ഇറങ്ങിയത്. ഇതു കണ്ട തീര്‍ത്ഥാടകന്‍ ഭയന്നോടി. നേരത്തെ മാളികപുറം ക്ഷേത്രത്തിന് സമീപം കാട്ടുപന്നിയെ കടിച്ചു കൊന്നത് ചര്‍ച്ചയായിരുന്നു. വിശ്വാസികള്‍ അതിനെ മറ്റൊരു തലത്തില്‍ വര്‍ണിച്ചിരുന്നു. അതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം സംഭവം ഉണ്ടായത്.

രാത്രി 7.40 ന് ദര്‍ശനം കഴിഞ്ഞ് ഏകനായി മടങ്ങിയ ഭക്തന് മുന്നിലുടെയാണ് പുലി പാത മുറിച്ചു കടന്നത്. ഇതു കണ്ട് ഭയന്ന ഭക്തന്‍ നിലവിളിച്ചു കൊണ്ട് ഓടുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചു മുതല്‍ സന്നിധാനത്തേക്കുള്ള യാത്ര പോലീസ് തടഞ്ഞിരുന്നു. ഇതു കാരണം സന്നിധാനം റൂട്ട് ഏറെക്കുറെ വിജനമായിരുന്നു. ഇതിനിടെ പുരുഷ വേഷത്തില്‍ സ്ത്രീ സന്നിധാനത്തേക്ക് കടന്നുവെന്ന അഭ്യൂഹവുമെത്തി. അതുകൊണ്ട് തന്നെ സന്നിധാനത്തുണ്ടായിരുന്ന ഭക്തരെല്ലാം അവിടെ കേന്ദ്രീകരിച്ച് സ്ത്രീയ്ക്കായുള്ള പരിശോധനയിലുമായി. ്അതുകൊണ്ട് തന്നെ ഈ സമയത്ത് മല ഇറങ്ങുന്നവര്‍ കുറവുമായി.

പുലിയെ കണ്ടെന്ന അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് മേഖലയില്‍ പരിശോധന നടത്തി. പുലികളുടെ സ്ഥിരം വാസ സ്ഥലമാണ് ഇവിടം. പുലികള്‍ പാത മുറിച്ചു കടക്കാറുമുണ്ട്. നീലിമലയ്ക്ക് മുകളില്‍ മരക്കൂട്ടം ആനകളുടേയും താവളമാണ്. തീര്‍ത്ഥാടക കാലമല്ലാത്തപ്പോള്‍ വന്യമൃഗങ്ങള്‍ ഇതുവഴി പോകുന്നത് സ്ഥിരമാണ്. ഭക്തര്‍ തീരെ കുറഞ്ഞപ്പോള്‍ പുലി കാനനപാതയിലേക്ക് ഇറങ്ങുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍. ഇതെല്ലാം പതിവാണെന്ന് കാനനപാതയിലെ ജീവനക്കാരും പറയുന്നു.

Exit mobile version