സംവിധായകന്‍ പ്രിയാനന്ദനന് നേരെയുള്ള സംഘപരിവാര്‍ ആക്രമണം; പ്രതികരണവുമായി ഫെഫ്ക

ആശയപരമായ വിയോജിപ്പുകളെ കായികമായി നേരിടുന്ന രീതി പിന്തുടരുന്നത് പ്രാകൃതവും അപലപനീയവുമാണെന്ന് ഫെഫ്ക സംഘടന വ്യക്തമാക്കി.

കൊച്ചി: സംവിധായകന്‍ പ്രിയനന്ദനന് നേരെ ഇന്നലെയുണ്ടായ സംഘപരിവാര്‍ അക്രമണത്തില്‍ പ്രതിഷേധിച്ച് സംവിധായകരുടെ സംഘടനയായ ഫെഫ്ക രംഗത്ത്. ആശയപരമായ വിയോജിപ്പുകളെ കായികമായി നേരിടുന്ന രീതി പിന്തുടരുന്നത് പ്രാകൃതവും അപലപനീയവുമാണെന്ന് ഫെഫ്ക സംഘടന വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ ഫേയ്സ്ബുക്ക് പോസ്റ്റിട്ടതിനാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രിയനന്ദനെ ആക്രമിച്ചത്. ഇന്നലെ രാവിലെ തൃശ്ശൂര്‍ വല്ലച്ചിറയിലെ വീടിന് മുന്നില്‍ വെച്ചാണ് പ്രിയനന്ദനന്‍ ആക്രമിക്കപ്പെട്ടത്.

പ്രിയനന്ദന്റെ തലയിലൂടെ ചാണകം കലക്കിയ വെള്ളം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ മര്‍ദിക്കുകയും ചെയ്തു. അക്രമത്തെ അപലപിച്ച മുഖ്യമന്ത്രി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു.

Exit mobile version