പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപി സീറ്റുകള്‍ വാഗ്ദാനം ചെയ്തു; പക്ഷേ നാളിത്രയും പിന്തുടര്‍ന്ന കോണ്‍ഗ്രസിനെ ചതിക്കില്ല, ഒരു പാര്‍ട്ടിയിലും പോകില്ല; പ്രയാര്‍ ഗോപാലകൃഷ്ണന്‍

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് യുവതി പ്രവേശനത്തിനെതിരായ നിലപാടായിരുന്നു ദേവസ്വം പ്രസിഡന്റായിരുന്ന പ്രയാര്‍ സ്വീകരിച്ചിരുന്നത്.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിയ്ക്ക് ബിജെപി രണ്ട് സീറ്റുകള്‍ വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. തിരുവനന്തപുരത്തും പത്തനംതിട്ടയിലുമാണ് തനിയ്ക്ക് സീറ്റ് വാഗ്ദാനം ചെയ്തതെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നു.

എന്നാല്‍ കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയിലും മത്സരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയിലേക്ക് വോട്ടുകള്‍ പോകുന്നത് പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് യുവതി പ്രവേശനത്തിനെതിരായ നിലപാടായിരുന്നു ദേവസ്വം പ്രസിഡന്റായിരുന്ന പ്രയാര്‍ സ്വീകരിച്ചിരുന്നത്.

പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ പ്രയാര്‍ ഗോപാലകൃഷ്ണന്‍ റിവ്യൂ ഹര്‍ജിയും നല്‍കിയിട്ടുമുണ്ട്. ശബരിമല കര്‍മ്മസമിതി നടത്തിയ പ്രതിഷേധങ്ങളില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പങ്കെടുത്തതോടെയാണ് അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തില്‍ പ്രചരണം നടന്നത്.

Exit mobile version