പ്രധാനമന്ത്രി നാളെ കേരളത്തില്‍; തൃശ്ശൂരിലും കൊച്ചിയിലും പരിപാടികളില്‍ പങ്കെടുക്കും

ഈ മാസം രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ കേരളത്തിലെത്തും. തൃശ്ശൂരിലും കൊച്ചിയിലുമായി രണ്ട് പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.1.55ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് മൈതാനത്തിറങ്ങും.

തുടര്‍ന്ന് അവിടെ നിന്ന് റോഡുമാര്‍ഗം ബിപിസിഎല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ കോംപ്ലക്‌സിന്റെ സമര്‍പ്പണത്തിനെത്തും. തുടര്‍ന്ന് തൃശ്ശൂര്‍ക്ക് പോകും. 4.15 മുതല്‍ അഞ്ചുവരെ യുവമോര്‍ച്ച സമ്മേളനത്തില്‍ പങ്കെടുക്കും. 5.50 ന് മടങ്ങും. ഈ മാസം രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.

Exit mobile version