എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പും; പദ്ധതി അടുത്ത വര്‍ഷം മുതല്‍

തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജിന് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന ട്രിവാന്‍ഡ്രം എന്‍ജിനീയറിംഗ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി റിസര്‍ച്ച് പാര്‍ക്കിനുവേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി പുതിയ പദ്ധതിയെ കുറിച്ച് സംസാരിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് നല്‍കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ കെടി ജലീല്‍.

പദ്ധതി അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജിന് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന ട്രിവാന്‍ഡ്രം എന്‍ജിനീയറിംഗ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി റിസര്‍ച്ച് പാര്‍ക്കിനുവേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി പുതിയ പദ്ധതിയെ കുറിച്ച് സംസാരിച്ചത്.

വിദ്യാര്‍ത്ഥികളുടെ സേവനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. അതേ സമയം കേരളത്തില്‍ ഭൗതികസാഹചര്യങ്ങള്‍ ഇല്ലാത്തതിനാലാണ് നമ്മുടെ നാട്ടിലെ യുവാക്കള്‍ മറ്റ് നാടുകളില്‍ അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ആധുനിക സജ്ജീകരണങ്ങളോടെ പ്രവര്‍ത്തനം തുടരുന്ന ട്രെസ്റ്റ് പാര്‍ക്ക് ഇതിന് ഒരു പരിഹാരമാവുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version