ഭൂരഹിതര്‍ ഇല്ലാത്ത കേരളം; അധികാരത്തിലേറി 1000 ദിനങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്തത് ഒരു ലക്ഷം പട്ടയം! ചരിത്രം കുറിച്ച്, റെക്കോര്‍ഡ് നേട്ടത്തില്‍ പിണറായി സര്‍ക്കാര്‍

ഏറ്റവും കൂടുതല്‍ പട്ടയം വിതരണം ചെയ്തത് തൃശ്ശൂര്‍ ജില്ലയിലാണ്.

തിരുവനന്തപുരം: അധികാരത്തിലേറി ആയിരം ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം പട്ടയം അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്ത് ഇടത് സര്‍ക്കാര്‍. സ്വന്തമായി ഒരു തുണ്ട് ഭൂമി എന്ന സ്വപ്‌നമാണ് ഇവിടെ യാഥാര്‍ത്ഥ്യമായത്. ഇതോടെ റെക്കോര്‍ഡിന്റെയും ചരിത്രത്തിന്റെയും മുഹൂര്‍ത്തങ്ങളിലാണ് പിണറായി സര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ പട്ടയം വിതരണം ചെയ്തത് തൃശ്ശൂര്‍ ജില്ലയിലാണ്.

2011 ജൂണ്‍ മുതല്‍ 2016 മെയ് വരെ 1,29,672 പട്ടയങ്ങളാണ് ആകെ വിതരണം ചെയ്തത്. ഇതില്‍ 39,788 പട്ടയം സീറോ ലാന്‍ഡ് ലെസ് പദ്ധതിയില്‍ പെടുന്നതാണ്. അഞ്ചു വര്‍ഷം കൊണ്ട് മുന്‍ സര്‍ക്കാര്‍ നല്‍കിയ പട്ടയത്തിന് അടുത്ത് മൂന്നു വര്‍ഷത്തിനകം എത്താനായതാണ് സര്‍ക്കാറിനും റവന്യൂ വകുപ്പിനും അഭിമാനമേകുന്നത്.

ഉപാധിരഹിത പട്ടയമെന്ന ദീര്‍ഘകാലത്തെ ആവശ്യം അംഗീകരിച്ച സര്‍ക്കാര്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ദീര്‍ഘകാലമായി പട്ടയം കാത്തിരുന്നവരാണ് ഇപ്പോള്‍ പട്ടയം കിട്ടിയ ഭൂരിഭാഗം പേരും. ഭൂരഹിതര്‍ ഇല്ലാത്ത കേരളം എന്ന പ്രഖ്യാപിത നയത്തിലേക്കുള്ള നിര്‍ണ്ണായക ചുവടുവെപ്പാണ് ആയിരം ദിനങ്ങള്‍ക്കുള്ളിലെ പട്ടയവിതരണം.

Exit mobile version