യൂട്യൂബ് ചാനലിന് പത്തുലക്ഷം വരിക്കാര്‍; ഉറ്റ ചങ്ങാതിമാരുടെ മാസവരുമാനം രണ്ടുലക്ഷം

കൂടാതെ തൃശ്ശൂര്‍ പൊയ്യ സ്വദേശികളായ ഈ യുവാക്കളുടെ വരുമാനം പ്രതിമാസം രണ്ടു ലക്ഷം രൂപയാണ്.

രണ്ടു യുവാക്കള്‍ തുടങ്ങിയ യൂ ട്യൂബില്‍ ചാനലിന് പത്തു ലക്ഷം വരിക്കാര്‍. തനി നാടന്‍ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്ന എം ഫോര്‍ ടെക് യു ട്യൂബ് ചാനലിനാണ് പത്ത് ലക്ഷം വരിക്കാര്‍ ഉള്ളത്. കൂടാതെ തൃശ്ശൂര്‍ പൊയ്യ സ്വദേശികളായ ഈ യുവാക്കളുടെ വരുമാനം പ്രതിമാസം രണ്ടു ലക്ഷം രൂപയാണ്.

ലോകം മുഴുവന്‍ മലയാളി ആസ്വാദകരുള്ള എം ഫോര്‍ ടെക് യൂട്യൂബ് ചാനല്‍ തുടങ്ങിയത് ഉറ്റചങ്ങാതിമാരായ ജിയോ ജോസഫും പ്രവീണ്‍ ജോസഫുമാണ്. തട്ടിന്‍പുറത്തെ ടാങ്കിലെ ചെളി നീക്കാന്‍ സ്വന്തമായി വികസിപ്പെടുത്ത വിദ്യ ഉള്‍പ്പെടെ നിരവധി സാങ്കേതിക വിദ്യകള്‍ തനിനാടനായി അവതരിപ്പിക്കുന്നതാണ് ഈ കൂട്ടുകെട്ടിന്റെ വിജയം.

പോളിടെക്‌നിക് വിദ്യാഭ്യാസത്തിനു ശേഷം ഖത്തറിലായിരുന്ന ജിയോ ജോസഫ് യു ട്യൂബ് ചാനല്‍ സജീവമാക്കാന്‍ ജോലി രാജിവച്ചു നാട്ടിലേക്കു മടങ്ങിയ വ്യക്തിയാണ്.
പോളിടെക്‌നിക് കോളേജില്‍ പഠിച്ചത് ജിയോ ജോസഫ് ആണെങ്കിലും ചാനല്‍ തുടങ്ങിയത് കൂട്ടുകാരനായ പ്രവീണ്‍ ജോസഫാണ്.

Exit mobile version