കോഴിക്കോട് പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

ചങ്ങരോത്ത് പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പറും ഡിവൈഎഫ്െഎ നേതാവുമാണ് കെപി ജയേഷ്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര പന്തിരക്കരയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. ചങ്ങരോത്ത് പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പറും ഡിവൈഎഫ്െഎ നേതാവുമാണ് കെപി ജയേഷ്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ബോംബെറില്‍ വീടിന്റെ മുന്‍വാതില്‍ ഭാഗികമായി തകര്‍ന്നു. സംഭവത്തില്‍ പെരുവണ്ണാമുഴി പോലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലും കേസിന് ആസ്പതമായ സംഭവം ഉണ്ടായത്.

Exit mobile version