കന്യാസ്ത്രീകളോട് പ്രതികാര നടപടി; സിസ്റ്റര്‍ നീന റോസിന് ജലന്ധറിലേക്ക് സ്ഥലം മാറ്റം! ഈ മാസം 26നു റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശം

സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ നീന റോസിനെതിരെയാണ് സഭയുടെ പ്രതികാര നടപടി. പഞ്ചാബിലെ ജലന്ധറിലേക്കാണ് നീനാ റോസിന് സ്ഥലം മാറ്റി ഉത്തരവ് കിട്ടിയത്.

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പീഡനത്തിന് ഇരയായ കന്യാസ്ത്രീക്ക് പിന്തുണനല്‍കി സമരത്തിനിറങ്ങിയ ഒരു കന്യാസ്ത്രീയെ കൂടി സ്ഥലം മാറ്റി.

സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ നീന റോസിനെതിരെയാണ് സഭയുടെ പ്രതികാര നടപടി. പഞ്ചാബിലെ ജലന്ധറിലേക്കാണ് നീനാ റോസിന് സ്ഥലം മാറ്റി ഉത്തരവ് കിട്ടിയത്. ഈ മാസം 26നു ജലന്ധറില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശം. മിഷനറീസ് ഓഫ് ജീസസ് സുപ്പീരിയര്‍ ജനറല്‍ ആണ് കത്ത് അയച്ചത്.

അതേസമയം, സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ അനുപമ ,ജോസഫിന്‍ ,ആല്‍ഫി ,ആന്‍സിറ്റ എന്നിവരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. സിസ്റ്റര്‍ നീന റോസ് സഭ ചട്ടത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് കത്തില്‍ പറയുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട കോടതി നടപടികളോട് സഹകരിക്കുന്നതില്‍ തടസമുണ്ടാകില്ല. എന്നാല്‍ സഭയുടെ സംഹിതകള്‍ക്ക് ഉള്ളില്‍ നിന്ന് പ്രവര്‍ത്തിക്കണം എന്നും കത്തില്‍ നീനാ റോസിന് നിര്‍ദ്ദേശം ഉണ്ട്.

Exit mobile version