തങ്ങളുടെ രാഷ്ട്രീയ കാവലിനെ കബളിപ്പിച്ചാണ് പലരും ദര്‍ശനം നടത്തിയതെന്ന വിവരം പുറത്തുവന്നപ്പോള്‍ സംഘപരിവാറിനുണ്ടാകുന്ന പരിഭ്രാന്തി സ്വാഭാവികമാണ്… എന്നാല്‍ മാധ്യമങ്ങള്‍ വിവാദമുണ്ടാക്കുന്നത് എന്തുകൊണ്ട്… ചോദ്യവുമായി എംവി ജയരാജന്‍

2011ലാണ് ശബരിമലയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്

തിരുവനന്തപുരം: ശബരിമലയില്‍ 51 സ്ത്രീകള്‍ ദര്‍ശനം നടത്തിയെന്ന പട്ടിക സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതിന് മാധ്യങ്ങള്‍ വിവാദമുണ്ടാക്കുന്നതെന്തുകൊണ്ടെന്ന ചോദ്യവുമായി എംവി ജയരാജന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ചോദ്യവുമായി രംഗത്തെത്തിയത്.

കൂടാതെ തങ്ങളുടെ രാഷ്ട്രീയ കാവലിനെ കബളിപ്പിച്ചാണ് പലരും ദര്‍ശനം നടത്തിയതെന്ന വിവരം പുറത്തുവന്നപ്പോള്‍ സംഘപരിവാറിന് വന്ന പരിഭ്രാന്തി സ്വാഭാവികമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘2011ലാണ് ശബരിമലയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ സമര്‍പ്പിക്കുന്ന രേഖകള്‍ക്ക് അവര്‍ തന്നെയാണ് ഉത്തരവാദികള്‍. ആ രേഖകളുടെ പ്രിന്റ് അടിസ്ഥാനമാക്കിയാണ് ശബരിമല ദര്‍ശനത്തിന് എത്തിച്ചേര്‍ന്നവരുടെ വിശദാംശങ്ങള്‍ സുപ്രീംകോടതിയില്‍ വിവരിച്ചത്.

സത്യവാങ്മൂലമോ സ്‌റ്റേറ്റ്‌മെന്റോ നല്‍കിയായിരുന്നില്ല അക്കാര്യം പറഞ്ഞത്. തീര്‍ത്ഥാടകര്‍ സമര്‍പ്പിച്ച രേഖകളുടെ പിന്‍ബലത്തില്‍ നല്‍കിയ വിവരങ്ങള്‍ വിവാദമാക്കി പോലീസിനെയും സര്‍ക്കാറിനെയും കുറ്റപ്പെടുത്താന്‍ ചിലര്‍ ഇറങ്ങിയിരിക്കുകയാണ്.

7564 യുവതികള്‍ ഓണ്‍ലൈന്‍ രജി സ്‌ട്രേഷന്‍ വഴി ശബരിമല ദര്‍ശന ത്തിന് എത്തിച്ചേരാനാണ് അപേക്ഷിച്ചത്.തുലാമാസ പൂജമുതല്‍ സംഘപ രിവാറിന്റെ സ്ത്രീവിരുദ്ധസമീപനവും തീര്‍ത്ഥാടകര്‍ക്ക് നേരെയുള്ള അക്ര മവും സംബന്ധിച്ച വാര്‍ത്തകളാണ് വിവിധ ദേശക്കാരായ വ്രതമനുഷ്ഠി ച്ച യുവതികള്‍പോലും അയ്യപ്പദര്‍ശനത്തിന് പോകാതെ മടിച്ചുനില്‍ക്കാന്‍ കാരണം.

എന്നിട്ടും രജിസ്റ്റര്‍ ചെയ് തതും അല്ലാത്തതുമായ കുറേ യുവ തികള്‍ ദര്‍ശനം നടത്തി. തങ്ങളുടെ രാഷ്ട്രീയ കാവലിനെ കബളിപ്പിച്ചാ ണ് പലരും ദര്‍ശനം നടത്തിയതെന്ന വിവരം പുറത്തുവന്നപ്പോള്‍ സംഘപ രിവാറിനുണ്ടാകുന്ന പരിഭ്രാന്തി സ്വാ ഭാവികമാണ്. എന്നാല്‍ ചില മാധ്യമങ്ങള്‍ വിവാദമുണ്ടാക്കുന്നത് എന്തുകൊണ്ട്..!?
എംവി ജയരാജന്‍

Exit mobile version