കെഎസ്ആര്‍ടിസി; പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരുടെ സമരം നാളെമുതല്‍

എംപാനല്‍ കൂട്ടായ്മയുടെ ശയനപ്രദക്ഷിണവും സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തും

തിരുവനന്തപുരം: സര്‍ക്കാരും തൊഴിലാളി യൂണിയനുകളും വഞ്ചിച്ചെന്നാരോപിച്ച് പിരിച്ചുവിടപ്പെട്ട എംപാനല്‍ ജീവനക്കാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം തുടങ്ങും. സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ചാണ് സമരം. എംപാനല്‍ കൂട്ടായ്മയുടെ ശയനപ്രദക്ഷിണവും സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തും.

പിരിച്ചുവിട്ട നടപടി ആശാസ്ത്രീയമാണെന്നും അത് പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച് ഹര്‍ജി നല്കും. ഇതിനിടയിലാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്. ജീവനക്കാരുടെ കുടുംബാംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാണ് സമരം.

Exit mobile version