അയ്യപ്പഭക്തരുമായി പോയ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; 25ഓളം പേര്‍ക്ക് പരിക്ക്

ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

കോട്ടയം: അയ്യപ്പഭക്തരുമായി പോയ കെഎസ്ആര്‍ടിസി മറിഞ്ഞ് 25ഓളം പേര്‍ക്ക് പരിക്ക്. 35 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. പമ്പയില്‍ നിന്നും മടങ്ങിയ ബസ് കോട്ടയം മണര്‍കാട് എരുമപ്പെട്ടിക്ക് സമീപം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നോര്‍ത്ത് പറവൂര്‍ ഡിപ്പോയിലെ കെഎസ്ആര്‍ടിസ് ജന്റോം ബസാണ് അപകടത്തില്‍പെട്ടത്. എന്താണ് അപകടത്തിന് കാരണമെന്നും വ്യക്തമല്ല.

Exit mobile version