വീണ്ടും കൈയ്യടി നേടി ഐഎഎസ്..! മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ അവസാനിപ്പിക്കും.. നടപടി തുടങ്ങി ദേവികുളം സബ് കളക്ടര്‍ രേണുരാജ്

ഇടുക്കി: ഏറ്റവും കൂടുതല്‍ പാവങ്ങളെ വന്‍കിട മുതലാളിമാര്‍ ചതിക്കുന്നത്. മൂന്നാര്‍ തുടങ്ങിയ മേഖലകളിലാണ്. എന്നാല്‍ ഇനി അത്തരത്തിലുള്ള അനധികൃത കയ്യേറ്റങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി ദേവികുളം സബ് കളക്ടര്‍ രേണുരാജ്. ശക്തമായ നടപടികള്‍ അദ്ദേഹം സ്വീകരിച്ചുകഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. ഇതിനോടകം 30 കെട്ടിടങ്ങള്‍ക്കാണ് സബ് കളക്ടര്‍ സ്റ്റോപ്പ് മെമ്മൊ നല്‍കിയത്. ചൊക്കര്‍മുടിയിലേതടക്കമുള്ള സര്‍ക്കാര്‍ ഭൂമിയിലെ അനധിക്യത നിര്‍മ്മാണങ്ങളും പൊളിച്ചുനീക്കി.

നിര്‍മ്മാണങ്ങള്‍ നേരിട്ട് നിരീക്ഷിക്കാനും ദൈനംദിന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍, സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്ന കളക്ടര്‍ രേണുരാജിന്റെ പ്രവൃത്തികള്‍ ഇതിനകം രാഷ്ട്രീയക്കാരുടെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

തൊഴിലാളികളുടെയും കര്‍ഷകരുടെയും ഭൂമികളുടെ പ്രശ്നങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ കൈകൊണ്ടാണ് ഇത്തരം ഒഴിപ്പിക്കലെന്നത് ശ്രദ്ധേയമാണ്. പ്രദേശവാസികളുടെ സഹായത്തോടെയാണ് ഇത്തരം ഒഴിപ്പിക്കല്‍ ശക്തമാക്കിയത്…

Exit mobile version