ശബരിമല നടയടക്കുമ്പോള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നടത്തി വരുന്ന നിരാഹാര സമരവും അവസാനിപ്പിക്കും; പിഎസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശബരിമല നടയടക്കുമ്പോള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നടത്തി വരുന്ന നിരാഹാര സമരവും നിര്‍ത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള. തുടര്‍സമര പ്രഖ്യാപനം അടുത്തമാസം ഒന്നാം തീയതി ഉണ്ടാകമെന്നും പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

ബിജെപി നേതാവ് കെ സുരേന്ദ്രന് എതിരായ കേസുകള്‍ പിന്‍വലിക്കുക, ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ശബരിമലയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ മൂന്നിനാണ് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. ബിജെപി സംസ്ഥാന സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍, സികെ പത്മനാഭന്‍, ശോഭ സുരേന്ദ്രന്‍, എന്‍ ശിവരാജന്‍, പിഎം വേലായുധന്‍, വിടി രമ എന്നിവര്‍ക്ക് പിന്നാലെ മുന്‍ സംസ്ഥാന അധ്യക്ഷന്‍
പികെ കൃഷ്ണദാസാണ് ഇപ്പോള്‍ നിരാഹാരം കിടക്കുന്നത്.

Exit mobile version