ഭര്‍ത്താവ് മരിച്ച് മക്കളോടൊപ്പം കഴിഞ്ഞിരുന്ന യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി; അഭ്യര്‍ത്ഥന നിരസിച്ച യുവതിയുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ചു, ശേഷം യുവാവ് ജീവനൊടുക്കി

കുലശേഖരം: വിവാഹാഭ്യര്‍ത്ഥന നടത്തി യുവതി നിരസിച്ചതിന് പിന്നാലെ യുവതിയുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ചു പൊള്ളലേല്‍പിച്ച ശേഷം യുവാവ് ജീവനൊടുക്കി. തിരുവട്ടാറിനു സമീപം ഏറ്റക്കോടാണ് സംഭവം. ഗിരിജ എന്ന യുവതിയുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച് സമീപവാസിയായ ജോണ്‍റോസാണ് ജീവ നൊടുക്കിയത്.

ഗിരിജ ഭര്‍ത്താവ് മരിച്ച സ്ത്രീയാണ് 2 മക്കളോടൊപ്പം കഴിഞ്ഞുവരികയായിരുന്നു ഇവര്‍. അതിനിടയിലാണ് ജോണ്‍റോസ് വിവാഹഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ യുവതി നിരസിച്ചു. പക്ഷെ അയാള്‍ വിടാന്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞദിവസം രാത്രി ഏഴരയോടെ ജോണ്‍റോസ് വീണ്ടുമെത്തി ഗിരിജയോട് വിവാഹഭ്യര്‍ഥന നടത്തി. എതിര്‍പ്പ് പ്രകടിപ്പിച്ച ഗിരിജയുടെ ശരീരത്തില്‍ ആസിഡ് ഒഴിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ സമീപവാസികളാണ് ഗിരിജയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ആശാരിപ്പള്ളം മെഡിക്കല്‍കോളജ് ആശുപത്രിയിലും എത്തിച്ചത്.

പിന്നീട് വിവരമറിഞ്ഞ് തിരുവട്ടാര്‍ പോലീസ് എത്തിയപ്പോഴേയ്ക്കും ജോണ്‍റോസിനെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. മാര്‍ത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ ജോണ്‍റോസ് മരിച്ചു. തിരുവട്ടാര്‍ പോലീസ് കേസെടുത്തു.

Exit mobile version