ശബരിമല ദര്‍ശനം നടത്തിയ സ്ത്രീകളുടെ പട്ടികയില്‍ വീണ്ടും പുരുഷന്‍!

ചെന്നൈ: ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ കണക്ക് സംബന്ധിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ വീണ്ടും പുരുഷന്‍. പട്ടികയില്‍ നാല്‍പ്പത്തിയെട്ടാമത്തെ ആളായി രേഖപ്പെടുത്തിയിരിക്കുന്ന കലൈവതി എന്ന പേരില്‍ രേഖപ്പെടുത്തിയത് ടാക്‌സി ഡ്രൈവറായ ശങ്കറിന്റെ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറുമാണ്.

താന്‍ ശബരിമലയില്‍ പോയിട്ടില്ലെന്നും തങ്ങളുടെ കുടുംബത്തില്‍ കലൈവതി എന്ന സ്ത്രീയില്ലെന്നും ശങ്കര്‍ പറഞ്ഞു. തന്റെ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറും വച്ച് കലൈവതി എന്നൊരു പേര് പട്ടികയില്‍ വന്നതെങ്ങനെയെന്ന് അറിയില്ലെന്നും ശങ്കര്‍ വ്യക്തമാക്കി. ഇത് രണ്ടാമത്തെ പുരുഷനാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്. നേരത്തെ പട്ടികയില്‍ പരന്‍ജ്യോതി എന്ന പേരില്‍ രേഖപ്പെടുത്തിയിരുന്നതും ഒരു പുരുഷനായിരുന്നു.

അതെസമയം, സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ശബരിമലയിലെത്തിയ യുവതികളുടെ പട്ടികയില്‍ സര്‍ക്കാര്‍ ആരുടേയും പേര് എഴുതി ചേര്‍ത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഓണ്‍ലൈന്‍ വഴി എത്തിയവരുടെ വിവരങ്ങളാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Exit mobile version