കുടിവെള്ളത്തിനായി കുഴല്‍ക്കിണര്‍ കുഴിച്ചു..! വെള്ളത്തിന് പകരം കിട്ടിയത് പാചകവാതകം, വാതകം പരക്കുന്നതായി ആശങ്ക

കാവാലം: കുടിവെള്ളത്തിനായി കുഴല്‍കിണര്‍ കുഴിച്ചു.. എന്നാല്‍ വെള്ളത്തിന് പകരം കിണറ്റില്‍ നിന്ന് കിട്ടിയത് വാതകം. എന്നാല്‍ എന്താണ് ഈ പ്രതിഭായത്തിന് കാരണം എന്ന് വ്യക്തമല്ല. കാവാലം പഞ്ചായത്ത് അഞ്ചാംവാര്‍ഡ് പത്തില്‍ച്ചിറ രവീന്ദ്രന്റെ വീട്ടിലാണ് സംഭവം.

24 അടി താഴ്ചയില്‍ സ്ഥാപിച്ച കുഴലില്‍ നിന്ന് ബുധനാഴ്ച വൈകിട്ടോടെയാണ് വാതകം പുറത്തുവന്നു തുടങ്ങിയത്. എന്നാല്‍ പുറത്ത് വരുന്ന വാതകത്തിന് പാചകവാതകത്തിന് സമമായ ഗന്ധം ഉണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. വാതകം പരന്നതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ തീപ്പെട്ടി ഉരച്ച് കത്തിച്ചു നോക്കിയതോടെയാണ് പാചകവാതകം ആയിരിക്കാം എന്ന് ഉറപ്പിച്ചത്.. എന്നാല്‍ ആശങ്കയിലായ നാട്ടുകാര്‍ തീയണച്ച് കുഴല്‍ അടച്ച് സൂക്ഷിച്ചിരിക്കുകയാണ്. വാതകം കൂടുതല്‍ പരക്കുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്ന് ജനങ്ങള്‍ ഭയപ്പെടുന്നു…

Exit mobile version