‘മോഡിജിയുടെ രക്ഷാഭടന്മാര്‍ക്കു എന്ത് പദ്മനാഭന്‍’! ക്ഷേത്രമതില്‍ക്കെട്ടിനു പുറത്തുള്ള ചിത്രം ദുരുപയോഗം ചെയ്ത് ആചാരലംഘനം എന്ന വ്യാജ വാര്‍ത്ത; മാധ്യമപ്രവര്‍ത്തകനെതിരെ നടപടിക്കൊരുങ്ങി ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: പ്രധാനമന്ത്രിയെയും സുരക്ഷാസേനയെയും ഒരു പോലെ ബാധിക്കു വ്യാജവാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകനെതിരെ ഹിന്ദു ഐക്യവേദി. ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്ത് നില്‍ക്കു സുരക്ഷ ഭടന്മാരുടെ ഫേട്ടോ ഉപയോഗിച്ച് ക്ഷേത്രത്തിനകത്ത് കയറി എന്ന വ്യാജ വാര്‍ത്തയാണ് അദ്ദേഹം പുറത്ത് വിട്ടത്. മോഡിജിയുടെ രക്ഷാ ഭടന്മാര്‍ക്കെന്ത് പദ്മനാഭന്‍..! എന്നായിരുന്നു തലക്കെട്ട്. സോഷ്യല്‍ മീഡിയ വഴിയാണ് വാര്‍ത്ത പ്രചരിപ്പിച്ചത്.

‘ശ്രീ പദ്മനാഭ ക്ഷേത്രത്തില്‍ പുരുഷന്മാര്‍ മുണ്ടുടുക്കണമെന്നാണ് ആചാരം. മോഡിജിയുടെ രക്ഷാഭടന്മാര്‍ക്കു എന്ത് പദ്മനാഭന്‍!’എന്ന തലക്കെട്ടില്‍ ക്ഷേതമതില്‍ക്കെട്ടിനു പുറത്തുള്ള ചിത്രം ഉപയോഗിച്ചായിരുന്നു ഇയാള്‍ വ്യാജ പ്രചാരണം നടത്തിയത്. ശബരിമലയുടെ പശ്ചാത്തലത്തില്‍ ഫോര്‍ ദി പീപ്പിള്‍, ബൈ ദി പീപ്പിള്‍ എന്നൊക്കെ പറഞ്ഞ് സെക്രട്ടേറിയറ്റിന് സമീപം സംഘടിപ്പിച്ച പരിപാടികളുടെ സംഘാടകരില്‍ മുഖ്യനും ഈ മാധ്യമ പ്രവര്‍ത്തകനായിരുന്നു എന്ന് ഹിന്ദു ഐക്യവേദി നേതാവ് ഭാര്‍ഗ്ഗവറാം പറഞ്ഞു.

ഇതു നിസ്സാരമായി തള്ളിക്കളയാവുന്ന ഒന്നല്ല. കൃത്യമായ ദുരുദ്ദേശത്തോടെ മതവികാരം വ്രണപ്പെടുത്തുക, അതു പ്രത്യേകദിശയില്‍ തിരിച്ചുവിടുക എന്നതു തന്നെയാണ് ലക്ഷ്യമെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പോകുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version