ഇന്ധനം വേണം, എന്നാല്‍ ആവശ്യത്തിന് പമ്പുകളില്ല..! കൊച്ചിയിലെ സിഎന്‍ജി വാഹന ഡ്രൈവര്‍മാര്‍ വലയുന്നു

കൊച്ചി: ഇന്ധനം നിറയ്ക്കാന്‍ ആവശ്യത്തിന് പമ്പുകളില്ല. കൊച്ചിയിലെ സിഎന്‍ജി വാഹന ഡ്രൈവര്‍മാര്‍ വലയുന്നതായി പരാതി. ആയിരത്തിലധികം വാഹനങ്ങളുണ്ടെങ്കിലും ജില്ലയില്‍ ആകെ നാല് പമ്പുകള്‍ മാത്രമാണുള്ളത്. ഇതിനിടയില്‍ സിഎന്‍ജി വില വര്‍ധിപ്പിച്ചതും ഇവരെ ആശങ്കയിലാക്കി.

സിഎന്‍ജി നിറയ്ക്കാനായി മാത്രം പമ്പിലേക്ക് അധിക ദൂരം ഓടിയെത്തുന്നവരാണ് ഇവര്‍. സിഎന്‍ജിയുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് ഗ്രാമങ്ങളിലും ഒട്ടേറെപ്പേര്‍ ഇതിലേക്ക് മാറുന്നുമുണ്ട്. പ്രത്യേകിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍. സിഎന്‍ജി നിറയ്ക്കാന്‍ മരടിലേക്കോ, കുണ്ടന്നൂരിലേക്കോ, കളമശേരിയിലേക്കോ ഓടിയെത്തണം. മറ്റൊരിടത്തും പമ്പുകളില്ല. അതുകൊണ്ട് ദീര്‍ഘ യാത്രകള്‍ക്ക് ഇവര്‍ പോകാറുമില്ല. ഇതിനിടയില്‍ മറ്റൊരു പ്രശ്‌നവുമെത്തി, സ്വകാര്യ വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറാത്തതിന് കാരണം പമ്പുകളുടെ അഭാവമാണെന്നും ആക്ഷേപമുണ്ട്.

Exit mobile version