എറണാകുളം: കൊച്ചിയില്‍ മെട്രോ ട്രാക്കിന് മുകളില്‍ നിന്ന് യുവാവ് റോഡിലേക്ക് ചാടി. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് സംഭവം. തിരൂരങ്ങാടി സ്വദേശിയായ നിസാറാണ് മെട്രോ ട്രാക്കില്‍ നിന്നും റോഡിലേക്ക് ചാടിയത്. സംഭവത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു.
വടക്കേക്കോട്ട മെട്രോ സ്റ്റേഷനില്‍ എത്തിയ യുവാവ് പ്ലാറ്റ്‌ഫോമിന് സമീപത്തെ എമര്‍ജന്‍സി ട്രാക്കിലൂടെ പാളത്തിന് നടുവിലേക്ക് പോകുകയായിരുന്നു. ജീവനക്കാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് പിന്മാറിയില്ല.
പോലീസ് എത്തി അനുനയശ്രമം നടത്തുന്നതിനിടെയാണ് ഇയാള്‍ പാളത്തില്‍ നിന്ന് റോഡിലേക്ക് ചാടിയത്. ഗുരുതര പരിക്കുകളേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് തൃപ്പൂണിത്തുറക്കും കടവന്ത്രക്കും ഇടയില്‍ മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു.