വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്

കൊച്ചി: റാപ്പര്‍ വേടനെതിരെ യുവതിയുടെ പരാതിയില്‍ ബലാത്സംഗത്തിന് കേസെടുത്തു. വിവാഹവാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ വെച്ച് വേടന്‍ പീഡിപ്പിച്ചു എന്നാണ് പരാതി. യുവതിയുടെ പരാതിയില്‍ കൊച്ചി തൃക്കാക്കര പൊലീസാണ് കേസെടുത്തത്.

ഐപിസി 376 (2) (ി) വകുപ്പനുസരിച്ച് ഒരേ സ്ത്രീയെ ഒന്നിലേറെ തവണ ബലാല്‍സംഗം ചെയ്‌തെന്ന കേസ് ആണ് വേടനെതിരെ എടുത്തിരിക്കുന്നത്. 2021 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് മാസം വരെവിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്ന് യുവതിയുടെ മൊഴിയുണ്ട്.

തുടര്‍ച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് വേടന്‍ പിന്‍മാറി. വേടന്റെ പിന്‍മാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകള്‍ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നത് എന്നും യുവതി വ്യക്തമാക്കി.

Exit mobile version